യാത്രക്കാര്‍ക്കായി വിവിധ സേവനങ്ങള്‍ ഏര്‍പ്പെടുത്തിയും കൂടുതല്‍ വിമാനക്കമ്ബനികളെ ആകര്‍ഷിക്കുന്നതിനുള്ള പദ്ധതികള്‍ നടപ്പാക്കിയുമാണ് സിയാല്‍ ഇക്കുറി ചരിത്രനേട്ടം കൈവരിച്ചിരിക്കുന്നത്.
ഒരു സാമ്ബത്തിക വര്‍ഷം ഒരുകോടി യാത്രക്കാര്‍ എന്ന ചരിത്രവും സിയാലിനുണ്ട്. 2018-19 സാമ്ബത്തിക വര്‍ഷത്തിലാണ് ഈ നേട്ടം കൈവരിച്ചത്.കോവിഡ് കാലത്ത് യാത്രക്കാരുടെ എണ്ണത്തില്‍ ഇടിവുണ്ടായതിനാല്‍ പിന്നീട് ഈ നേട്ടത്തിലേക്ക് എത്താന്‍ സിയാലിന് കഴിഞ്ഞിരുന്നില്ല.
25,000-32,000 യാത്രക്കാരാണ് നിത്യേന കൊച്ചി വിമാനത്താവളം വഴി യാത്ര ചെയ്യുന്നത്.ഈ വര്‍ഷം ജനുവരി മുതല്‍ നവംബര്‍ വരെ 94,66,698 യാത്രക്കാര്‍ കൊച്ചി വഴി പറന്നു. ഇത് റെക്കോഡ് നേട്ടമാണ്. ഈ വര്‍ഷം ഏറ്റവും കൂടുതല്‍ പേര്‍ യാത്ര ചെയ്തത് മേയ് മാസത്തിലാണ്-9,22,391 പേര്‍.ഏറ്റവും കുറവുപേര്‍ യാത്രചെയ്തിരിക്കുന്നത് ഫെബ്രുവരിയിലാണ്-7,71,630 പേര്‍.
മൊത്തം 62,781 വിമാനങ്ങളാണ് കൊച്ചി വഴി സര്‍വീസ് നടത്തിയത്. ഏറ്റവും കൂടുല്‍ വിമാനസര്‍വീസ് നടന്നത് ഒക്ടോബറിലാണ്-5,992 സര്‍വീസുകള്‍.36,606 ആഭ്യന്തര സര്‍വീസുകളും 26,175 അന്താരാഷ്ട്ര സര്‍വീസുകളുമാണ് ഈ കാലയളവില്‍ നടന്നത്. ഏറ്റവും കൂടുതല്‍ ആഭ്യന്തര വിമാനസര്‍വീസ് നടന്നത് മാര്‍ച്ചിലാണ്-3,458 സര്‍വീസ്.ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര സര്‍വീസ് നടന്നത് ഓഗസ്റ്റിലും-2570 സര്‍വീസ്.