CrimeNEWS

ദമ്പതികളെ കത്തിമുനയില്‍ നിര്‍ത്തി കവര്‍ച്ച; പിന്നില്‍ അടുത്തറിയുന്ന സംഘം

കാസര്‍കോട്: വൃദ്ധ ദമ്പതികളെ കത്തിമുനയില്‍ നിര്‍ത്തി വജ്രം പതിച്ച കമ്മല്‍ ഉള്‍പ്പെടെ എട്ട് പവന്‍ കവര്‍ന്ന മുഖം മൂടി സംഘം വീടുമായി അടുത്ത ബന്ധമുള്ളവരാണെന്ന് സൂചന. പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ദമ്പതികള്‍ ആളുകളെ തിരിച്ചറിയാതിരിക്കാനാണ് സംഘം പരസ്പരം സംസാരിക്കാതിരുന്നത് എന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.

പരവനടുക്കം കൈന്താറില്‍ പഴയ തറവാട് വീട്ടില്‍ താമസിക്കുന്ന കോടോത്ത് വളപ്പില്‍ കുഞ്ഞിക്കണ്ണന്‍ നമ്പ്യാര്‍ (78), മേലത്ത് തങ്കമണി(70) എന്നിവരെ ഭീഷണിപ്പെടുത്തിയാണ് ആഭരണം കവര്‍ന്നത്. മുകളിലെ നിലയില്‍ കിടന്നുറങ്ങുകയായിരുന്ന ബന്ധു കാഞ്ഞങ്ങാട് സൗത്തിലെ ഗോപാലകൃഷ്ണനെയും (65) ഭീഷണിപ്പെടുത്തി നിര്‍ത്തി. വീടിന്റെ പിറക് ഭാഗത്തെ ഓടിളക്കി നേരത്തെ അകത്ത് കയറിപ്പറ്റിയ സംഘം കുഞ്ഞിക്കണ്ണന്‍ നമ്പ്യാര്‍ ടോയ്‌ലറ്റില്‍ പോയ സമയം തങ്കമണിയുടെ കൈകള്‍ പിറകില്‍ കെട്ടിയിട്ട് സ്വര്‍ണ്ണം എടുക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ആ സമയവും ശബ്ദം പുറത്ത് വരാതിരിക്കാന്‍ മോഷ്ടാക്കള്‍ ശ്രമിച്ചു.

Signature-ad

വെള്ളിയാഴ്ച രാത്രി പരവനടുക്കം സേവാഭാരതി സംഘടിപ്പിച്ച കബഡി മത്സരം ഉണ്ടായിരുന്നതിനാല്‍ പ്രദേശത്തെ ആളുകള്‍ കൂടുതലും അവിടെ ആയിരുന്നു. രാത്രി 11.30ന് ആണ് ഗൃഹനാഥന്‍ ടോയ്‌ലറ്റില്‍ പോകാന്‍ കിടപ്പുമുറിയില്‍ നിന്നിറങ്ങിയത്. സംഘത്തിലെ ഒരാള്‍ പൊക്കം കുറഞ്ഞയാളും രണ്ട് പേര്‍ പൊക്കം കൂടിയവരും ആയിരുന്നു. സംഘത്തില്‍ ഒരാളുടെ കൈയ്യുറ ലഭിച്ചത് അന്വേഷണത്തില്‍ പ്രധാന തുമ്പാകും. ചില ഫോണ്‍ നമ്പറുകളും സൈബര്‍ സെല്‍ പരിശോധിക്കുണ്ട്.

 

 

Back to top button
error: