ടെൽ അവീവ്: ഹമാസിനെ നശിപ്പിക്കാതെ മടക്കമില്ലെന്ന് ഇസ്രയേല്‍ പ്രതിരോധമന്ത്രി യൊവാവ് ഗാലന്റ്.ഇതിന് മാസങ്ങളെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യുഎസ് ദേശീയസുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവന്റെ സന്ദര്‍ശനത്തിനു പിന്നാലെയാണ് പ്രതിരോധമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഹമാസിനെതിരായ പോരാട്ടത്തില്‍ വിട്ടുവീഴ്ചയില്ലെന്ന് ഇസ്രായേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.
ഒക്ടോബര്‍ ഏഴിന് ഹമാസ് ഭീകരര്‍ തട്ടിക്കൊണ്ടുപോയ രണ്ടു പട്ടാളക്കാരുടേതടക്കം മൂന്നു മൃതദേഹങ്ങള്‍ കണ്ടെത്തിയതായി ഇസ്രായേലി സേന ഇന്നലെ അറിയിച്ചു. ഗാസയുടെ തെക്ക്, വടക്ക് മേഖലകളില്‍ ഇന്നലെയും ഇസ്രേലി സേന ആക്രമണം തുടര്‍ന്നു.ഇതിനിടെ ഗാസയില്‍ മരണം 18,787 ആയതായി ഹമാസിന്റെ ആരോഗ്യമന്ത്രാലയം അറിയിച്ചു.