ന്യൂഡല്‍ഹി: സ്കൂള്‍ പാചക തൊഴിലാളികള്‍ക്ക് കേരളവും തമിഴ്നാടും അടക്കമുള്ള തെന്നിന്ത്യൻ സംസ്ഥാനങ്ങള്‍ നല്‍കുന്നത് യു.പിയും മധ്യപ്രദേശും അടക്കമുള്ള വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങള്‍ നല്‍കുന്നതിന്‍റെ ആറിരട്ടി തുക.
പാചക തൊഴിലാളികള്‍ക്ക് കേരളം പ്രതിമാസം 12,000 രൂപയും തമിഴ്നാട് 11,000 രൂപയും പുതുച്ചേരി 10,000 രൂപയും നല്‍കുമ്ബോള്‍ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളായ മധ്യപ്രദേശും യു.പിയും നല്‍കുന്നത് 2000 രൂപ വീതം മാത്രം.
ഉത്തരാഖണ്ഡ് 3000 രൂപയും ഗുജറാത്ത് 2500 രൂപയും മാത്രമാണ് പാചക തൊഴിലാളികള്‍ക്ക് നല്‍കുന്നത്. കോണ്‍ഗ്രസ് ഭരിച്ചിരുന്ന രാജസ്ഥാനില്‍ 1742 രൂപയും ഭരിച്ചുകൊണ്ടിരിക്കുന്ന കര്‍ണാടകയില്‍ 3700 രൂപയും നല്‍കുമ്ബോള്‍ ഝാര്‍ഖണ്ഡില്‍ 2000 രൂപയും ഹിമാചല്‍ പ്രദേശില്‍ 3500 രൂപയും മാത്രമാണ് വേതനമെന്ന് എ.എ. റഹീം എം.പി രാജ്യസഭയില്‍ ഉന്നയിച്ച ചോദ്യത്തിന് കേന്ദ്ര മന്ത്രി അന്നപൂര്‍ണ്ണ ദേവി നല്‍കിയ മറുപടിയില്‍ വ്യക്തമാക്കുന്നു.