KeralaNEWS

അയ്യപ്പഭക്തരെ പൊലീസ് മര്‍ദ്ദിക്കുന്നതായുള്ള വ്യാജവാര്‍ത്ത; പറവൂർ സ്വദേശി അറസ്‌റ്റിൽ 

പറവൂര്‍: അയ്യപ്പഭക്തരെ കേരളത്തിൽ പൊലീസ് മര്‍ദ്ദിച്ചെന്ന് സമൂഹമാധ്യമങ്ങളിലൂടെ വ്യാജവാര്‍ത്ത പ്രചരിപ്പിച്ച കേസില്‍ ഒരാൾ അറസ്റ്റിൽ.
.മുനിസിപ്പല്‍ ടൗണ്‍ഹാളിന് സമീപം അമ്ബാട്ട്കാവ് വീട്ടില്‍ സുമനെ (53) ആണ് പറവൂര്‍ പൊലീസ് അറസ്റ്റുചെയ്തത്.ഹിന്ദു ഐക്യവേദി പ്രവര്‍ത്തകനാണ് ഇയാൾ.

ശബരിമല അയ്യപ്പഭക്തരെ പൊലീസ് മര്‍ദ്ദിക്കുന്നതായുള്ള വ്യാജവാര്‍ത്ത ഫെയ്‌സ്‌ബുക്ക് പേജില്‍ സുമൻ പോസ്‌റ്റ് ചെയ്തിരുന്നു. ഇത് വ്യാപകമായി പ്രചരിച്ചതോടെ എഫ്.ബി പേജുകള്‍ പരിശോധിച്ച്‌ നടപടി സ്വീകരിക്കാൻ ഡിജിപി സൈബര്‍ ഓപ്പറേഷൻ സെല്ലിന് നിർദ്ദേശം നൽകുകയായിരുന്നു.തുടർന്ന് പറവൂര്‍ പൊലീസാണ്  ഇയാളെ അറസ്റ്റ് ചെയ്തത്. വീഡിയോ പോസ്‌റ്റ് ചെയ്യാൻ ഉപയോഗിച്ച ഫോണും കസ്‌റ്റഡിയിലെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: