എസ്എഫ്ഐ പ്രതിഷേധം എവിടെയാണെന്ന് പരിഹസിച്ച ഗവർണർ താൻ വന്ന വഴിയിലൊന്നും പ്രതിഷേധം കണ്ടില്ലെന്നും പറഞ്ഞു.
പ്രതിഷേധക്കാര്‍ മുഖ്യമന്ത്രി വാടകയ്ക്കെടുത്ത ക്രിമിനലുകളാണ്. മുഖ്യമന്ത്രി അക്രമത്തിന് ചുക്കാൻ പിടിക്കുകയാണ്. എസ്എഫ്ഐക്കാര്‍ വിചാരിച്ചത് താൻ കാറില്‍ നിന്ന് പുറത്തിറങ്ങില്ലെന്നാണ്. താൻ ഇറങ്ങിയതോടെ കളിമാറി. എസ്എഫ്ഐക്കാര്‍ പേടിച്ചോടിയെന്നും ഗവര്‍ണര്‍ മാധ്യമങ്ങളോട് പറഞ്ഞു.
എസ്എഫ്ഐയുടെ കനത്ത പ്രതിഷേധങ്ങള്‍ക്കിടെയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് വൻ പൊലീസ് സുരക്ഷയില്‍ സര്‍വകലാശാലയ്ക്കകത്ത് പ്രവേശിച്ചത്.ഗവര്‍ണറുടെ വാഹനം സര്‍വകലാശാലയ്ക്കകത്ത് പ്രവേശിപ്പിക്കുന്ന സാഹചര്യത്തില്‍ കരിങ്കൊടിയുമായി പ്രതിഷേധിച്ച എസ്എഫ്ഐ പ്രവര്‍ത്തകർക്കു നേരെ പൊലീസ് ലാത്തി വീശി.സംഭവത്തിൽ ഒരു എസ്എഫ്ഐ പ്രവര്‍ത്തകന്റെ തല പൊട്ടിയിട്ടുണ്ട്.
ജില്ലയ്ക്ക് പുറത്തു നിന്നും ഇവിടെ പൊലീസിനെ വിന്യസിച്ചിരുന്നു. ഗവര്‍ണര്‍ എത്തുന്നതിന് മുമ്പും പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടി ഇവിടെ സംഘര്‍ഷമുണ്ടായി.ചാന്
വൈകുന്നേരം സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോയെയും മറ്റ് പ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്ത് നീക്കി പൊലീസ് ബസ്സില്‍ കയറ്റിയെങ്കിലും പ്രവര്‍ത്തകര്‍ തിരിച്ചിറങ്ങി. വീണ്ടും പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. മുഴുവന്‍ പ്രവര്‍ത്തകരെയും പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയതിന് ശേഷമായിരുന്നു ഗവര്‍ണര്‍ എത്തിയത്. അപ്പോഴേക്കും കൂടുതൽ പ്രതിഷേധക്കാര്‍ നാനാവഴികളിൽ നിന്നും പാഞ്ഞെത്തിയതോടെയാണ് പോലീസ് ലാത്തിവീശിയത്.