NEWS

സ്കൂട്ടിയും മാരുതി സ്വിഫ്റ്റും കൂട്ടിയിടിച്ചു, ഇടുക്കിയിൽ എൻജിനീയറിംഗ് കോളജ് വിദ്യാർഥിക്ക് ദാരുണാന്ത്യം

    കട്ടപ്പന: എൻജിനീയറിംഗ്  കോളജ് വിദ്യാർഥി വാഹനാപകടത്തിൽ മരിച്ചു. മുള്ളൻ കുഴിയിൽ അജയകുമാറിന്റെ മകൻ വസിഷ്ഠ് (22) ആണ് മരിച്ചത്. രാവിലെ 8.30 ന് പാണ്ടിപ്പാറയിലാണ് അപകടം നടന്നത്. വസിഷ്ഠ് സഞ്ചരിച്ച സ്കൂട്ടി എതിരെ വന്ന മാരുതി സ്വിഫ്റ്റ്  കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ  വസിഷ്ഠിനെ ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇടുക്കി എൻജിനീയറിംഗ് കോളേജിൽ ഒന്നാം വർഷ വിദ്യാർഥിയാണ്. മാതാവ്: ശശികല.

Back to top button
error: