IndiaNEWS

നാടകനടനും ഭാര്യയും സ്വന്തം വീട്ടില്‍ ഒരേ സാരിത്തുമ്പില്‍ മരിച്ച നിലയില്‍

   ഉഡുപ്പിയില്‍ നാടകനടനും ഭാര്യയും വീട്ടില്‍ ഒരേ സാരിത്തുമ്പില്‍ മരിച്ച നിലയില്‍. ഉഡുപ്പി ജില്ലയിലെ കൗപ് സ്വദേശിയും സാമൂഹിക പ്രവര്‍ത്തകനും നാടകനടനുമായ ലീലാധര്‍ ഷെട്ടി (68), ഭാര്യ വസുന്ധര ഷെട്ടി (58) എന്നിവരാണ് മരിച്ചത്. നാടക നടന്‍, സംവിധായകന്‍ എന്നീ നിലകളില്‍ അറിയപ്പെട്ടിരുന്ന ഷെട്ടി കൗപ് രാജതംരംഗ നാടക ട്രൂപ് സ്ഥാപകൻ കൂടിയാണ്.

നേരത്തെ, കൗപ് നിയമസഭ മണ്ഡലങ്ങളില്‍ മത്സരിച്ച് പരാജയപ്പെട്ടിരുന്നു. മജൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പദവിയും വഹിച്ചിട്ടുണ്ട്. ബുധനാഴ്ചയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച രാത്രിയാണ് ഇരുവരുടേയും മരണം സംഭവിച്ചതെന്നാണ് പൊലീസ് പറയുന്നത്. മൃതദേഹങ്ങള്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം ആശുപത്രിയിലേക്ക് മാറ്റി.

Back to top button
error: