IndiaNEWS

‘ഇന്ത്യ’യ്ക്കു പിന്നാലെ നേതൃയോഗം വിളിച്ച് ജെഡിയു; യോഗം 29നു ഡല്‍ഹിയില്‍

പട്‌ന: ജനതാദള്‍ (യു) ദേശീയ നിര്‍വാഹക സമിതി യോഗം 29നു ഡല്‍ഹിയില്‍ ചേരുമെന്നു പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ലലന്‍ സിങ് അറിയിച്ചു. പ്രതിപക്ഷ ‘ഇന്ത്യ’ മുന്നണി യോഗം 19നു ചേരുന്നതിനു പിന്നാലെയാണ് ജെഡിയു ദേശീയ നേതൃയോഗം വിളിച്ചത്.

‘ഇന്ത്യ’ മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി പ്രഖ്യാപനവും സീറ്റു വിഭജനവും വൈകിക്കരുതെന്ന് ജെഡിയു ആവശ്യപ്പെട്ടിരുന്നു. മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിത്വം ലക്ഷ്യമിട്ടു ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ യുപിയിലെ പ്രധാന കേന്ദ്രങ്ങളില്‍ റാലികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

Signature-ad

മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റു പങ്കിടാന്‍ കോണ്‍ഗ്രസ് നേതൃത്വം തയാറാകാത്ത അമര്‍ഷത്തില്‍ ജെഡിയു, സമാജ്വാദി പാര്‍ട്ടികള്‍ ഇടഞ്ഞു നില്‍ക്കുന്ന പശ്ചാത്തലത്തിലാണ് മുന്നണി നേതൃയോഗം ചേരുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിനു തൊട്ടു പിന്നാലെ കോണ്‍ഗ്രസ് നേതൃത്വം മുന്നണിയുടെ യോഗം വിളിച്ചെങ്കിലും ഘടകകക്ഷി നേതാക്കളുടെ നിസഹകരണം കാരണം 19ലേക്കു മാറ്റുകയായിരുന്നു.

Back to top button
error: