KeralaNEWS

നടന്‍ ദേവന്‍ ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍; പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത് അമിത് ഷാ

തിരുവനന്തപുരം: ബിജെപി സംസ്ഥാന ഉപാധ്യക്ഷനായി ചലച്ചിത്ര നടന്‍ ദേവനെ നിയമിച്ചു. സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനാണ് ഇക്കാര്യം അറിയിച്ചത്. 2004 ല്‍ കേരള പീപ്പിള്‍സ് പാര്‍ട്ടി എന്ന പേരില്‍ പാര്‍ട്ടി രൂപീകരിച്ച് പ്രവര്‍ത്തിച്ച് തുടങ്ങിയ ദേവന്‍ പിന്നീട് പാര്‍ട്ടിയുമായി ബിജെപിയില്‍ ലയിക്കുകയായിരുന്നു.

കെ.സുരേന്ദ്രന്‍ നയിച്ച വിജയ യാത്രയുടെ സമാപനത്തിലായിരുന്നു ലയനം. ദേവനെയും പാര്‍ട്ടിയെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് ബിജെപിയിലേക്ക് സ്വീകരിച്ചത്. നേരത്തേ രണ്ട് തിരഞ്ഞെടുപ്പുകളില്‍ മത്സരിച്ചെങ്കിലും ദേവന്‍ പരാജയപ്പെട്ടിരുന്നു.

Back to top button
error: