IndiaNEWS

പാര്‍ലമെന്റില്‍ സുരക്ഷാവീഴ്ച; ലോക്‌സഭയില്‍ സന്ദര്‍ശന ഗാലറിയില്‍ നിന്നും രണ്ടുപേര്‍ നടുത്തളത്തിലേക്ക് എടുത്തുചാടി

ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ വന്‍ സുരക്ഷാ വീഴ്ച. കേന്ദ്ര സര്‍ക്കാരിനെതിരെ മുദ്രാവാക്യം വിളികളുമായി ലോക്‌സഭാ സന്ദര്‍ശക ഗാലറിയില്‍നിന്നും രണ്ടുപേര്‍ താഴെ സഭാ അംഗങ്ങള്‍ ഇരിക്കുന്ന ചേംബറിലേക്ക് ചാടി. പാര്‍ലമെന്റ് നടപടികള്‍ കാണാന്‍ വന്നവരാണ് ചാടിയതെന്ന് വിവരം. ഇവരെ എംപിമാരും സുരക്ഷാ ഉദ്യോഗസ്ഥരും ചേര്‍ന്നു പിടികൂടി. ലോക്‌സഭയുടെ പുറത്ത് പ്രതിഷേധം നടത്തിയ രണ്ടു പേരും കൂടി പിടിയിലായിട്ടുണ്ട്. പാര്‍ലമെന്റ് ആക്രമണത്തിന്റെ വാര്‍ഷിക ദിനത്തിലാണ് ശൂന്യവേള പുരോഗമിക്കുന്നതിനിടെ ലോക്‌സഭയില്‍ ഗുരുതരമായ സുരക്ഷാവീഴ്ച സംഭവിച്ചത്.

ലോക്‌സഭയുടെ നടുത്തളത്തിലേക്ക് ചാടിയിറങ്ങിയ ഇവര്‍ ഷൂസിനിടയില്‍ ഒളിപ്പിച്ചുവച്ച സ്‌പ്രേ എടുത്ത് അടിക്കുകയായിരുന്നു. എംപിമാര്‍ എല്ലാവരും സുരക്ഷിതരാണ്. ബിജെപി എംപി നല്‍കിയ പാസാണ് പിടിയിലായ ഒരു യുവാവിന്റെ കൈവശമുണ്ടായിരുന്നതെന്നാണ് സുചന.സംഭവത്തില്‍ ഒരുസ്ത്രീ അടക്കം നാലുപേര്‍ കസ്റ്റഡിയിലുണ്ട്. സംഭവത്തെ തുടര്‍ന്ന് എംപിമാരെ ലോക്‌സഭയില്‍ നിന്നും മാറ്റി. മഞ്ഞനിറത്തിലുള്ള കളര്‍സ്‌മോക് ഫോഗ് പ്രയോഗിച്ചായിരുന്നു പ്രതിഷേധം. കളര്‍ സ്‌പ്രേയുമായി രണ്ടുപേര്‍ പാര്‍ലമെന്റിനു പുറത്തും പ്രതിഷേധിച്ചു.

Signature-ad

ഭരണഘടനയോട് ഉത്തരവാദിത്തം നിറവേറ്റുക, ഏകാധിപത്യം അനുവദിക്കില്ല എന്നിങ്ങനെയുള്ള മുദ്രാവാക്യങ്ങളാണ് പ്രതിഷേധക്കാര്‍ മുഴക്കിയത്. അസ്വാഭാവിക സംഭവത്തില്‍ ഭയന്ന ചില എംപിമാര്‍ പുറത്തേക്കോടി. രണ്ട് എംപിമാര്‍ ചേര്‍ന്ന് പാര്‍ലമെന്റിനകത്ത് അക്രമികളില്‍ ഒരാളെ പിടികൂടി. സുരക്ഷാവീഴ്ചയെ തുടര്‍ന്ന് സഭ നിര്‍ത്തിവച്ചു.

Back to top button
error: