IndiaNEWS

മധ്യപ്രദേശില്‍ ഇനി മോഹന്‍ യാദവ് യുഗം; ചൗഹാന്‍ എങ്ങോട്ട്?`

ഭോപ്പാല്‍: ദിവസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് മധ്യപ്രദേശിലെ പുതിയ മുഖ്യമന്ത്രിയായി മോഹന്‍ യാദവിനെ ബി.ജെ.പി. നിശ്ചയിച്ചത്. ഇന്നലെ ചേര്‍ന്ന ബിജെപിയുടെ നിയമസഭാ കക്ഷി യോഗത്തിന് ശേഷമാണ് മുഖ്യമന്ത്രിയുടെ കാര്യത്തില്‍ തീരുമാനമായത്. ഉജ്ജയിന്‍ ജില്ലയിലെ ഉജ്ജയിന്‍ സൗത്ത് മണ്ഡലത്തില്‍ നിന്നുമാണ് മോഹന്‍ യാദവ് വിജയിച്ചത്. 2023-ലെ മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍, ഉജ്ജൈന്‍ സൗത്ത് മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ചേതന്‍ പ്രേംനാരായണ്‍ യാദവിനെതിരെ 12,941 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് മോഹന്‍ യാദവ് വിജയിച്ചത്.

കഴിഞ്ഞ നാല് ടേമുകളിലും ബിജെപി മുഖ്യമന്ത്രിയായത് ശിവരാജ് സിങ് ചൗഹാനായിരുന്നു. ഇത്തവണ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ തന്നെയായിരുന്നു തെരഞ്ഞെടുപ്പ് നടന്നത്. ഇത്തവണ ചൗഹാന് പുറമെ, കേന്ദ്രമന്ത്രിയായിരുന്ന നരേന്ദ്രസിങ് തോമര്‍, ദേശീയ ജനറല്‍ സെക്രട്ടറി വിജയ് വര്‍ഗീയ തുടങ്ങിയ പ്രമുഖ നേതാക്കളെ മറികടന്നാണ് മോഹന്‍ യാദവ് മുഖ്യമന്ത്രി പദത്തിലേക്ക് എത്തുന്നത്.

Signature-ad

2013 ലാണ് മോഹന്‍ ആദ്യ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. പിന്നീട്, 2018ലും 2023ലും വിജയം ആവര്‍ത്തിക്കുകയായിരുന്നു. ജഗ്ദീഷ് ദേവ്ദ, രാജേന്ദ്ര ശുക്ല എന്നിവര്‍ ഉപമുഖ്യമന്ത്രിമാരാകും. കേന്ദ്ര മന്ത്രി സ്ഥാനം രാജിവച്ച് മധ്യപ്രദേശില്‍ മത്സരിച്ച നരേന്ദ്ര സിങ് തോമര്‍ സ്പീക്കറാകും. ബിജെപി യോഗത്തില്‍ നിന്നുള്ള വീഡിയോയില്‍ മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി ശിവരാജ് സിങ്ങ് ചൗഹാന്‍ മോഹന്‍ യാദവിന് പൂച്ചെണ്ട് നല്‍കി സ്വീകരിച്ചു. അതേസമയം, ഇനി ശിവരാജ് സിങ്ങ് ചൗഹാന്‍ എന്ത് ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.

താനോരു ചെറിയ പ്രവര്‍ത്തകന്‍ മാത്രമാണെന്നും അവസരം നല്‍കിയതിന് കേന്ദ്ര സംസ്ഥാന നേതൃത്വങ്ങളെ നന്ദി അറിയിക്കുന്നുവെന്നും മോഹന്‍ യാദവ് പറഞ്ഞു. മുന്‍ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ ആശംസകള്‍ അറിയിച്ച് എക്‌സില്‍ കുറിപ്പ് ഇട്ടു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാര്‍ഗനിര്‍ദേശത്തിന് കീഴില്‍ നിങ്ങള്‍ മധ്യപ്രദേശിനെ പുരോഗതിയുടെയും വികസനത്തിന്റെയും പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകുമെന്നും പൊതുജനക്ഷേമ മേഖലയില്‍ പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുമെന്നും എനിക്ക് ഉറപ്പുണ്ടെന്നും മോഹന്‍ യാദവിനെ അഭിനന്ദിച്ചുള്ള അദ്ദേഹത്തിന്റെ പോസ്റ്റില്‍ പറയുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: