
ചെന്നൈ: തമിഴ്നാട്ടിലെ ചെങ്കല്‍പേട്ടില്‍ ഗുഡ്സ് ട്രെയിൻ പാളംതെറ്റി. തൂത്തുക്കുടിയില്‍ നിന്ന് ചെന്നൈ ഹാര്‍ബറിലേക്ക് പോവുകയായിരുന്ന ട്രെയിനിന്‍റെ പത്ത് കോച്ചുകളാണ് പാളംതെറ്റിയത്.
38 കോച്ചുകളുള്ള ട്രെയിനില്‍ ഇരുമ്ബയിര്, ലോഹത്തകിടുകള്‍, ഇരുമ്ബ് കമ്ബികള്‍ എന്നിവയാണുണ്ടായിരുന്നത്. പാളം തെറ്റുന്നതിനിടെ മെറ്റല്‍ ചരക്കുകള്‍ മറിഞ്ഞതിനാല്‍ റെയില്‍ ട്രാക്കുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.
അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. അര്‍ധരാത്രി ആയതിനാല്‍ അധികം ട്രെയിൻ സര്‍വീസുകള്‍ ഇതുവഴി ഉണ്ടായിരുന്നില്ല. റെയില്‍വേ അധികൃതര്‍ രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കിയിട്ടുണ്ട്.






