
കൊല്ലം:നിലത്ത് വീണ മാധ്യമപ്രവര്‍ത്തകനെ പരിഹസിച്ച് ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതി അനിതകുമാരി.
കേസുമായി ബന്ധപ്പെട്ട തെളിവെടുപ്പിന് കൊണ്ടുവന്നപ്പോള്‍ മാധ്യമ പ്രവര്ത്തകൻ വീഴുന്നത് കണ്ട് കൈയടിച്ച അനിതകുമാരി തന്നെ നടക്കാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ടു.
തെളിവെടുപ്പിനായി അനിതകുമാരിയെ ചിറക്കരയിലെ ഫാംഹൗസിലേക്ക് കൊണ്ടുവന്നപ്പോഴാണ് സംഭവം. പ്രതികളായ ചാത്തന്നൂര്‍ മാമ്ബള്ളികുന്നം കവിതരാജില്‍ കെ ആര് പത്മകുമാര്‍ (52), ഭാര്യ എം ആര് അനിതകുമാരി (39), മകള്‍ പി അനുപമ (21) എന്നിവര്‍ക്കൊപ്പമാണ് ക്രൈംബ്രാഞ്ച് സംഘം തെളിവെടുപ്പിനായി ഫാംഹൗസിലെത്തിയത്.
അനിതകുമാരിയെ മാത്രമാണ് പോലീസ് വാഹനത്തില്‍ നിന്ന് തെളിവെടുപ്പിനായി പുറത്തിറക്കിയത്.






