BusinessTRENDING

ക്രെഡിറ്റ് കാർഡ് മൊബൈല്‍ റീചാര്‍ജിന് ക്യാഷ് ബാക്കും ഒപ്പം മറ്റ് നിരവധി കിഴിവുകളും

പുതിയ കാലത്ത് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കാത്തവര്‍ വളരെ വിരളമായിരിക്കും. ഓരോ ദിവസം കഴിയുംതോറും ക്രെഡിറ്റ് കാര്‍ഡ് എടുക്കുന്നവരുടെ എണ്ണം വര്‍ദ്ധിച്ചു വരുന്നതാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

വ്യത്യസ്ത ആവശ്യങ്ങള്‍ക്കായി വ്യത്യസ്ത ക്രെഡിറ്റ് കാര്‍ഡുകളും ഇന്ന് നിലവിലുണ്ട്. കൃത്യമായി ഉപയോഗിച്ചാല്‍ വലിയ രീതിയിലുള്ള സാമ്ബത്തിക ലാഭം ക്രെഡിറ്റ് കാര്‍ഡിലൂടെ നേടിയെടുക്കാൻ സാധിക്കും. കാരണം വിപണിയിലെ മത്സരം കാരണം പല ക്രെഡിറ്റ് കാര്‍ഡ് കമ്ബനികളും നിരവധി ഓഫറുകളും കിഴിവുകളും ആണ് ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത്.

ആക്സിസ് ബാങ്ക് എയ്സ് ക്രെഡിറ്റ് കാര്‍ഡ്

Signature-ad

1. എയ്സ് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച്‌ യുപിഐ പേയ്‌മെന്റ് ആപ്പായ ഗൂഗിള്‍ പേ വഴി മൊബൈല്‍ റീചാര്‍ജ്, ഡിടിഎച്ച്‌ റീചാര്‍ജ്, ബില്‍ പേയ്‌മെന്റുകള്‍ (ബ്രോഡ്‌ബാൻഡ്, എല്‍പിജി, വൈദ്യുതി, ഗ്യാസ്, വെള്ളം) എന്നിവ ചെയ്യുമ്ബോള്‍ 5 ശതമാനം ക്യാഷ്ബാക്ക് ലഭിക്കും.

2. സിഗ്ഗി, സൊമാറ്റോ, ഓല എന്നിവയില്‍ നടത്തുന്ന പേയ്‌മെന്റുകള്‍ക്ക് 4 ശതമാനം ക്യാഷ്ബാക്ക് ലഭിക്കും.

3. സിഗ്ഗി, സൊമാറ്റോ, ഓല എന്നിവയിലെ പേയ്‌മെന്റുകളും മറ്റ് റീചാര്‍ജുകളും സംയോജിപ്പിച്ച്‌ പ്രതിമാസം പരമാവധി 500 രൂപ ക്യാഷ്ബാക്ക് നേടാം

4. നിബന്ധനകള്‍ക്ക് വിധേയമായി ഓണ്‍ലൈൻ, ഓഫ്‌ലൈൻ ഇടപാടുകള്‍ക്കും 2 ശതമാനം ക്യാഷ്ബാക്ക് നേടാനാകും.

എയര്‍ടെല്‍ ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാര്‍ഡ്

1. എയര്‍ടെല്‍ ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്ന ഉപഭോക്താക്കള്‍ക്ക് എയര്‍ടെല്‍ താങ്ക്സ് ആപ്പ് ഉപയോഗിച്ച്‌ വൈദ്യുതി, ഗ്യാസ് അല്ലെങ്കില്‍ വെള്ളം എന്നിവയ്ക്കുള്ള ബില്‍ പേയ്മെന്റിന് 10 ശതമാനം ക്യാഷ്ബാക്ക് (പ്രതിമാസം 300 രൂപ വരെ) ലഭിക്കും.

2. എയര്‍ടെല്‍ താങ്ക്സ് ആപ്പ് വഴി എയര്‍ടെല്‍ മൊബൈല്‍/ഡിടിഎച്ച്‌ റീചാര്‍ജ്, ബ്രോഡ്ബാൻഡ്, വൈഫൈ പേയ്‌മെന്റുകള്‍ എന്നിവയില്‍ 25 ശതമാനം ക്യാഷ്ബാക്ക് (പ്രതിമാസം 300 രൂപ വരെ) ലഭിക്കും.

ആക്സിസ് ബാങ്ക് ഫ്രീചാര്‍ജ് ക്രെഡിറ്റ് കാര്‍ഡ്

1. മൊബൈല്‍ റീചാര്‍ജ്, ഡിടിഎച്ച്‌ റീചാര്‍ജ്, ബില്‍ പേയ്‌മെന്റുകള്‍ തുടങ്ങിയവയ്‌ക്കായി ഫ്രീചാര്‍ജ് ആപ്പില്‍ ഈ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കാം. ഇടപാടുകള്‍ക്ക് 5 ശതമാനം അണ്‍ലിമിറ്റഡ് ക്യാഷ്ബാക്ക് ലഭിക്കും.

2. ഓല, ഊബര്‍, ഷട്ടില്‍ എന്നിവയില്‍ 2 ശതമാനം ക്യാഷ്ബാക്ക്

3. നിബന്ധനകള്‍ക്ക് വിധേയമായി 1 ശതമാനം അണ്‍ലിമിറ്റഡ് ക്യാഷ്ബാക്ക്

 

മൊബൈല്‍ റീചാര്‍ജ് അല്ലെങ്കില്‍ ഡിടിഎച്ച്‌ ബില്‍ പേയ്‌മെന്റുകള്‍ക്ക് മാത്രമല്ല മറ്റ് ഇടപാടുകള്‍ക്കും ക്രെഡിറ്റ് കാര്‍ഡുകള്‍ ക്യാഷ്ബാക്ക് നല്‍കുന്നുണ്ട്.

 

ഓർക്കുക: ക്രെഡിറ്റ് കാര്‍ഡ് ബില്ലുകള്‍ കൃത്യമായി തിരിച്ചടക്കാൻ ശ്രദ്ധിക്കണം. ഇല്ലെങ്കില്‍ അത് ഭാവിയില്‍ വലിയ സാമ്ബത്തിക ബാധ്യത ഉണ്ടാക്കും.

Back to top button
error: