KeralaNEWS

മതവിദ്വേഷ പ്രചരണം; മുൻ പോലീസ് സർക്കിൾ ഇൻസ്പെക്ടർ അറസ്‌റ്റിൽ

പാലക്കാട്: മതവിദ്വേഷ പ്രചരണം നടത്തിയ മുൻ പോലീസ് സർക്കിൾ ഇൻസ്പെക്ടർ അറസ്‌റ്റിൽ.പൊന്നാനി കാലടി സ്വദേശി പ്രിയ നിവാസില്‍ വി കെ പ്രഭാകരൻ ആണ് അറസ്റ്റിലായത്.

 തിരുമിറ്റക്കോട് പഞ്ചായത്തില്‍ വെള്ളടിക്കുന്നിലെ ഓഡിറ്റോറിയവുമായി ബന്ധപ്പെട്ട് മത സൗഹാര്‍ദ്ദം തകര്‍ക്കുന്ന തരത്തില്‍ ലഘുലേഖ പ്രചരിപ്പിച്ചതിന് പിന്നില്‍ പ്രഭാകരനാണെന്ന് പോലീസ് കണ്ടെത്തിയതിന് പിന്നാലെയാണ് അറസ്റ്റ്.

Signature-ad

ഡി വൈ എസ് പിയുടെ സ്പെഷ്യല്‍ സ്ക്വാഡ് നടത്തിയ അന്വേഷണത്തില്‍ എടപ്പാളില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. നിരവധി സി സി ടി വി ദൃശ്യങ്ങളും ഫോണ്‍കാള്‍ വിവരങ്ങളും ശേഖരിച്ച്‌ ശാസ്ത്രീയമായി നടത്തിയ അന്വേഷണമാണ് പ്രതിയിലേക്കെത്തിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: