KeralaNEWS

തിരഞ്ഞെടുപ്പ് തര്‍ക്കം തീരാതെ യൂത്ത് കോണ്‍ഗ്രസ്; സ്ഥാനാരോഹണ ചടങ്ങ് ബഹിഷ്‌ക്കരിച്ച് ഫര്‍സിന്‍ മജീദ്

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിനെ തുടര്‍ന്ന് പ്രവര്‍ത്തകര്‍ക്കുള്ളില്‍ തന്നെ ഉടലെടുത്ത തര്‍ക്കം തീരുന്നില്ല. കണ്ണൂര്‍ ജില്ലയിലെ വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഫര്‍സിന്‍ മജീദ് സ്ഥാനാരോഹണ ചടങ്ങ് ബഹിഷ്‌ക്കരിച്ചു. കെ സുധാകരന്‍ നോമിനിയായി ജില്ലാ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച് തോറ്റ സ്ഥാനാര്‍ഥിയായിരുന്നു ഫര്‍സിന്‍. തിരഞ്ഞെടുപ്പ് സുതാര്യമല്ലെന്ന് ആരോപിച്ചാണ് ബഹിഷ്‌കരണം. ജില്ലാ വൈസ് പ്രസിഡന്റ് പദവി ഏറ്റെടുക്കില്ലെന്നും സാധാരണ കോണ്‍ഗ്രസ് പ്രവര്‍ത്തകനായി പാര്‍ട്ടിയില്‍ തുടരുമെന്നും ഫര്‍സിന്‍ മജീദ് പറഞ്ഞു.

എന്നാല്‍, കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ വിഷയത്തോട് പ്രതികരിക്കാന്‍ തയാറായില്ല. സ്വകാര്യ പരിപാടികള്‍ ഉള്ളതു കൊണ്ട് വരുന്നില്ലെന്നാണ് ഫര്‍സിന്‍ തന്നോട് പറഞ്ഞതെന്നും ബഹിഷ്‌കരിച്ചു എന്ന് തന്നോട് പറഞ്ഞിട്ടില്ല എന്നും യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.

Signature-ad

യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പില്‍ വ്യാപക ക്രമക്കേട് നടന്നുവെന്ന് ആരോപണം ഉയര്‍ന്നിരുന്നു. വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മ്മിച്ച് യൂത്ത് കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തു എന്ന വാര്‍ത്ത റിപ്പോര്‍ട്ടര്‍ ടിവി പുറത്തുകൊണ്ടുവന്നിരുന്നു.

വ്യാജ വിളയാട്ടം നടത്തിയെങ്കില്‍ അവര്‍ പാര്‍ട്ടിയില്‍ ഉണ്ടാവരുതെന്നും പ്രവര്‍ത്തകരുടെ വികാരം പാര്‍ട്ടി പരിഗണിക്കുമെന്നാണ് പ്രതീക്ഷയെന്നും നൂറു കണക്കിന് പ്രവര്‍ത്തകന്മാരുടെ ചോരയും നീരുമാണ് യൂത്ത് കോണ്‍ഗ്രസെന്നും ഫര്‍സിന്‍ മുന്‍പ് ഫേസ്ബുക്കില്‍ എഴുതിയിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയനെതിരേ വിമാനത്തില്‍ പ്രതിഷേധിച്ച സംഭവത്തിലൂടെയാണ് ഫര്‍സീന്‍ മജീദ് (കു)പ്രസിദ്ധനായത്.

Back to top button
error: