മുംബൈ: വളര്‍ത്തുനായയുടെ ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ 10 വയസുകാരിയെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയമാക്കി.45 തുന്നലുകളാണ് കുട്ടിയുടെ ശരീരമാസകലം ഇടേണ്ടിവന്നത്.
ജര്‍മ്മൻ ഷെപ്പേര്‍ഡ് എന്ന ഇനത്തില്‍പ്പെട്ട നായയാണ് ആക്രമിച്ചത്. ലോഥ എറ്റേര്‍ണീസ് സൊസൈറ്റിയിലായിരുന്നു സംഭവം.
സുഹൃത്തിനെ കാണാൻ തൊട്ടടുത്ത അപ്പാര്‍ട്ട്മെന്റില്‍ പോയപ്പോഴാണ് തുറന്നു കിടന്ന വാതിലിലൂടെ നായ കുരച്ചുകൊണ്ട് പുറത്തെത്തി ആക്രമിച്ചത്. കുട്ടിയുടെ ഇടതു കാഫിലെ മാംസം നായ കടിച്ചെടുത്തു. മറ്റു താമസക്കാരെത്തിയാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. നായയുടെ ഉടമയ്‌ക്കെതിരെ കുടുംബം പരാതി നല്‍കി.