ന്യൂഡൽഹി: വെള്ളപ്പൊക്കം മൂലം ദുരിതമനുഭവിക്കുന്ന ചെന്നൈയ്‌ക്ക് 561.29 കോടി രൂപ അനുവദിച്ച് കേന്ദ്ര സർക്കാർ.
രാജ്യത്തെ മെട്രോ നഗരങ്ങളിലെ പ്രളയം നേരിടാനുള്ള ‘ഇന്റഗ്രേറ്റഡ് അര്‍ബൻ ഫ്ലഡ് മാനേജ്‌മെന്റ് ആക്‌റ്റിവിറ്റി ഫോര്‍ ചെന്നൈ ബേസിൻ പ്രോജക്‌ട്’ എന്ന പേരില്‍ സമഗ്രമായ വെള്ളപ്പൊക്ക നിവാരണ പ്രവർത്തനങ്ങൾ നടപ്പിലാക്കുകയാണ് ലക്ഷ്യം.
ഓവുചാല്‍ സംവിധാനം അടക്കം അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തി വെള്ളപ്പൊക്ക സാദ്ധ്യത കുറയ്ക്കും. പ്രളയം ജനങ്ങളുടെ ജീവിതത്തിലും ഉപജീവനമാര്‍ഗത്തിലും സൃഷ്‌ടിക്കുന്ന ആഘാതം കുറയ്ക്കുന്നതിനുള്ള നടപടികളും സ്വീകരിക്കും. മെട്രോപൊളിറ്റൻ പ്രദേശങ്ങളിലെ പ്രളയത്തെ നേരിടാനുള്ള വിശാലമായ ചട്ടക്കൂട് വികസിപ്പിക്കാൻ പദ്ധതി ലക്ഷ്യമിടുന്നു.