ന്യൂഡല്‍ഹി: സവാള കയറ്റുമതി മാര്‍ച്ച് വരെ നിരോധിച്ചു കേന്ദ്രസര്‍ക്കാര്‍. വിലക്കയറ്റ സാധ്യത കണക്കിലെടുത്താണു നിരോധനം. പ്രത്യേകം അപേക്ഷ സമര്‍പ്പിക്കുന്ന രാജ്യങ്ങളിലേക്കു കയറ്റുമതി അനുവദിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. നാസിക് ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലെ സവാളയുടെ ഉല്‍പ്പാദനം ഗണ്യമായി കുറഞ്ഞതിനാല്‍ വിലക്കയറ്റത്തിനു സാധ്യതയുണ്ടെന്നാണു കണക്കാക്കുന്നത്.
ഓഗസ്റ്റില്‍ സവാള കയറ്റുമതിക്കു സര്‍ക്കാര്‍ 40 ശതമാനം തീരുവ ഏര്‍പ്പെടുത്തിയിരുന്നു. 2023 ഡിസംബര്‍ 31 വരെയാണു തീരുവ ഏര്‍പ്പെടുത്തിയത്. ആഭ്യന്തര വിപണയില്‍ സവാളയുടെ ലഭ്യത ഉറപ്പുവരുത്തുന്നതിനു വേണ്ടിയായിരുന്നു നടപടി.