LIFELife Style

കാളിദാസിന്റെ കൈപിടിച്ച് വേദിയിലേക്ക്; മാളവികയുടെയും വിവാഹനിശ്ചയം കഴിഞ്ഞു

യറാം-പാര്‍വതി താരദമ്പതികളുടെ ഇളയമകള്‍ മാളവിക ജയറാമിന്റെ വിവാഹനിശ്ചയം കഴിഞ്ഞു. സാമൂഹിക മാധ്യമത്തില്‍ വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങളും വീഡിയോകളും പുറത്തുവന്നിട്ടുണ്ട്. നവനീത് ഗിരീഷ് ആണ് വരന്‍. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് വിവാഹനിശ്ചയം നടക്കുന്നത്.

സഹോദരനും നടനുമായ കാളിദാസിന്റെ കൈപിടിച്ചാണ് മാളവിക വേദിയിലേക്ക് വരുന്നത്. തൊട്ടുപുറകെ കാളിദാസിന്റെ ഭാവിവധുവും മോഡലുമായ തരിണി കലിംഗരാരേയും കാണാം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.

Signature-ad

ഐവറി നിത്തിലുള്ള ഫുള്‍ സ്ലീവ് ബ്ലൗസും ലെഹംഗയുമാണ് വിവാഹനിശ്ചയത്തിന് മാളവികയെത്തിയത്. കഴുത്തുനിറഞ്ഞു കിടക്കുന്ന മാലയും വലിയ കമ്മലും സുതാര്യമായ ദുപ്പട്ടയുമൊക്കെ മാളവികയുടെ മാറ്റുകൂട്ടി. ഐവറി നിറത്തിലുള്ള കുര്‍ത്തയും മുണ്ടുമാണ് നവനീത് ധരിച്ചത്.

അടുത്തിടെയാണ് കാമുകനേക്കുറിച്ച് മാളവിക ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റിടുന്നത്. നവനീതിന് പിറന്നാളാശംസ നേര്‍ന്നും ചിത്രംപങ്കുവെച്ചിരുന്നു. കാളിദാസിന്റെ വിവാനിശ്ചയദിനത്തിലും നവനീതിനൊപ്പമുള്ള ചിത്രങ്ങള്‍ മാളവിക പങ്കുവെച്ചിരുന്നു.

 

Back to top button
error: