IndiaNEWS

ബാങ്ക് ജീവനക്കാർക്ക് 17 ശതമാനം ശമ്പള വർധന, ചരിത്രത്തിൽ ആദ്യമായി സമരരഹിത ശമ്പള വർദ്ധനവെന്ന് എ.ഐ.ബി.ഒ.സി

ചരിത്രത്തിൽ ആദ്യമായി ബാങ്ക് ജീവനക്കാർക്ക് സമരരഹിത ശമ്പള വർദ്ധനവ്. ഇന്നലെ ഇന്ത്യൻ ബാങ്കേഴ്സ് അസോസിയേഷനുമായി (ഐബിഎ) നടന്ന ചർച്ചയിൽ ബാങ്ക് ജീവനക്കാർക്ക് താഴെപ്പറയുന്ന ധാരണകളോടെ ധാരണാപത്രം ഒപ്പുവച്ചു.

പേസ്ലിപ്പിൽ 17ശതമാനം വർദ്ധനവ്, ഡിഎ ലയിപ്പിച്ചതിന് ശേഷം 3 ശതമാനം അധിക ലോഡിംഗ്. 1986 മുതൽ എല്ലാ പെൻഷൻകാർക്കും നിർദ്ദിഷ്ട പന്ത്രണ്ടാം ഉഭയ കക്ഷി കരാറിൽ  ശമ്പളപരിഷ്കരണത്തിന് കീഴിൽ വിരമിച്ചവർ ഉൾപ്പെടെയുള്ളവർക്കും പെൻഷൻ മെച്ചപ്പെടുത്തൽ. കൂടാതെ 5 ദിവസത്തെ ബാങ്കിംഗ് അനുകൂലമായ പരിഗണനയ്ക്കായി സർക്കാരിനോട് ശുപാർശ ചെയ്തിട്ടുമുണ്ട്, അത് വേഗത്തിൽ തീരുമാനമെടുപ്പിക്കും. യു.എഫ്.ബി.യു.വിന്റെ ബാനറിന് കീഴിലുള്ള ബാങ്ക് ജീവനക്കാരുടെയും ഓഫീസർമാരുടെയും ഐക്യമാണ് ഇതിനെല്ലാം കാരണമെന്ന് ഓൾ ഇന്ത്യാ ബാങ്ക് ഓഫീസേഴ്സ് കോൺഫെഡറേഷൻ (AIBOC) ജനറൽ സെക്രട്ടറി രൂപം റോയ് പ്രസ്താവനയിൽ പറഞ്ഞു.

Back to top button
error: