NEWSWorld

സൗദിഅറേബ്യയിൽ മലയാളി കുത്തേറ്റ് മരിച്ചു, 2 ബംഗ്ലാദേശ്  സ്വദേശികൾ അറസ്റ്റിൽ

   പാലക്കാട്: മണ്ണാർക്കാട് പുല്ലിശ്ശേരി സ്വദേശി സൗദി അറേബ്യയിൽ ബംഗ്ലാദേശ് സ്വദേശികളുടെ കുത്തേറ്റു മരിച്ചു. കാരാകുർശ്ശി പുല്ലിശ്ശേരി ചേരിക്കപ്പാടം സെയ്‌ദിന്റെ മകൻ അബ്‌ദുൽ മജീദാണ് (44) മരിച്ചത്. സൗദിയിലെ ജിസാനിലുള്ള ദര്‍ബിൽ ചൊവ്വാഴ്ച പുലർച്ചെ ഒന്നരയോടെയാണ് സംഭവം. വിവരമറിഞ്ഞ് പൊലീസെത്തി നടപടിക്രമങ്ങള്‍ക്ക് ശേഷം മൃതദേഹം ദര്‍ബിലെ ആശുപത്രി മോച്ചറിയിലേക്ക് മാറ്റി. പ്രതികളെന്ന് സംശയിക്കുന്ന രണ്ട് ബം​ഗ്ലാദേശ് സ്വദേശികളെ പൊലീസ് അറസ്റ്റ് ചെയ്തു. കാരണം അറിവായിട്ടില്ല.

ദര്‍ബില്‍ ഒരു ശീഷ കടയിലാണ് അബ്ദുല്‍ മജീദ് ജോലി ചെയ്തിരുന്നത്. ഇന്നലെ ജോലി അന്വേഷിച്ചുവന്ന ഒരു ബംഗ്ലാദേശിയോട് ജോലിയില്ലെന്ന് പറഞ്ഞ് തിരിച്ചയച്ചതിനെ തുടര്‍ന്നുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പറയപ്പെടുന്നത്.

Signature-ad

15 വർഷമായി അബ്‌ദുൽ മജീദ് സൗദി അറേബ്യയിൽ ജോലി ചെയ്യുന്നു. സഹോദരങ്ങളായ സൈനുദ്ദീൻ സിയാവുദ്ദീൻ എന്നിവരും സൗദിയിലുണ്ട്. മകൾ നാജിയയുടെ വിവാഹത്തിന് വന്ന് രണ്ടു മാസം മുൻപാണ് മജീദ് മടങ്ങിയത്. ഭാര്യ: റൈഹാനത്ത്. മക്കൾ: മിഥിലാജ്, നാജിയ.

Back to top button
error: