KeralaNEWS

കെ.എസ്.ആർ.ടി.സി ബസിന്റെ  ടയർ പൊട്ടിയ ശബ്ദം കേട്ട് ഞെട്ടി, സ്കൂട്ടർ ബസിനു മുന്നിലേയ്ക്ക് തെറിച്ചു വീണ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം; സഹോദരിക്കും പരിക്ക്

     മരണം ഒപ്പമുണ്ടെന്ന് പറയുന്നത് എത്ര സത്യം. ജിംനേഷ്യത്തിൽനിന്നു രാത്രി വീട്ടിലേക്കു മടങ്ങുകയായിരുന്നു നാലാഞ്ചിറ മാർ ഇവാനിയോസ് കോളജ് വിദ്യാർത്ഥിനി ഗോപികയും സഹോദരി ജ്യോതികയും. സമീപത്തുകൂടി പോയ കെ.എസ്.ആർ.ടി.സി ബസിന്റെ ടയർ പെട്ടെന്ന് പൊട്ടി. ശബ്ദം കേട്ട് സ്കൂട്ടർ ഓടിച്ചിരുന്ന ഗോപികയ്ക്ക്  നിയന്ത്രണം നഷ്ടമായി. സ്കൂട്ടറിനൊപ്പം പെൺകുട്ടികളും  റോഡിലേക്കു തെറിച്ചു വീണു.  തലയ്ക്കു പരിക്കേറ്റ ഗോപിക തൽക്ഷണം മരിച്ചു. നാലാഞ്ചിറ മാർ ഇവാനിയോസ് കോളേജിലെ മൂന്നാം വർഷം അനലിറ്റിക്കൽ എക്കണോമിക്സ് വിദ്യാർഥിനിയാണ്  ആണ് മരിച്ച ഗോപികാ ഉദയ്(20).

പാങ്ങപ്പാറ മെയ്‌ക്കോണം ഗോപികാഭവനിൽ ഉദയ്‌യുടെയും നിഷയുടെയും മകളാണ്. പട്ടം മരപ്പാലം ഹീര കാസിലിലാണ് താമസം. തിങ്കളാഴ്ച രാത്രി എട്ടുമണിയോടെ പി.എം.ജി ജങ്ഷനിലായിരുന്നു അപകടം. സി.സി. ടി.വി ക്യാമറാ ദൃശ്യങ്ങൾ പരിശോധിച്ചാലേ അപകടത്തിന്റെ കാരണം കൂടതൽ വ്യക്തമാകൂവെന്നു മ്യൂസിയം പോലീസ് ഇൻസ്പെക്ടർ പറഞ്ഞു.

Signature-ad

ഗോപികയുടെ തലയ്ക്കാണ് പരിക്കേറ്റത്. ഉടനെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. സഹോദരിയുടെ പരിക്ക് ഗുരുതരമല്ല.  കിംസ് ആശുപത്രിയിലെ ഗസ്റ്റ് ആൻഡ് പബ്ലിക് റിലേഷൻസ് ഓഫീസറാണ് ഗോപികയുടെ അമ്മ നിഷ.

Back to top button
error: