സ്വാമിമാരുടെ ഇഷ്ടവിഭവമായ പുഴുക്കൊരുക്കാൻ വേണ്ട സാധനങ്ങളാണിത്.ഉള്‍നാടൻ ഗ്രാമങ്ങളില്‍ ഇവയ്ക്ക് നല്ല വിലക്കുറവുണ്ടെങ്കിലും ടൗണുകളിൽ നാലിരട്ടിയാണ് വില.നാടൻ ചേമ്ബിന് ഗ്രാമങ്ങളിൽ 40 രൂപ ഉള്ളപ്പോൾ പ്രധാന ടൗണുകളിൽ 100 വരെയാണ് വില.
വൃശ്ചികം മുതല്‍ മകരവിളക്കുവരെ നാടൻ കിഴങ്ങുവര്‍ഗങ്ങള്‍ക്ക് നല്ല ആവശ്യക്കാരുള്ള കാലമാണ്. നാടാകെ പുഴുക്കുവിഭവങ്ങള് തയ്യാറാക്കുന്ന ധനുമാസ തിരുവാതിര കൂടിയെത്തുന്നതോടെ പച്ചക്കറി വ്യാപാര കേന്ദ്രങ്ങളില്‍ ചേനയും ചേമ്ബും നാടൻ കിഴങ്ങുവര്‍ഗങ്ങളും കണികാണാൻപോലുമില്ലാതാകും. ശബരിമല വ്രതം നോക്കുന്നവര്‍ വീടുകളിലും ക്ഷേത്രങ്ങളിലും ശബരിമലയ്ക്ക് പോകുംമുമ്ബ് അന്നദാനത്തിന്റെ ഭാഗമായി നടത്തുന്ന കഞ്ഞിയും കുഴയുമാണ് (അസ്ത്രം) ഈ സീസണില്‍ ചേനയും ചേമ്ബുമുള്പ്പെടെയുള്ള കിഴങ്ങുവര്‍ഗങ്ങള്‍ക്ക് ഡിമാന്റ് കൂട്ടുന്നത്.
മരച്ചീനി, വാഴക്കായ, മധുരക്കിഴങ്ങ്, ചേന, ചേമ്ബ്, കാച്ചില്, മത്തങ്ങ തുടങ്ങിയവയാണ് മണ്ഡലകാലത്ത് പുഴുക്കിനും കുഴയ്ക്കുമായി ഏറ്റവുമധികം ചെലവാകുന്നത്ഇതിന് പുറമേയാണ് മണ്ഡലകാലത്ത് പച്ചക്കറികള്‍ക്കുള്ള സ്വാഭാവിക വിലക്കയറ്റവും.