ചുരുങ്ങിയ സമയത്തിനുള്ളിൽ നിങ്ങൾക്ക് മെച്ചപ്പെട്ട റിട്ടേണിനായി അഞ്ച് വർഷത്തെ പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റുകൾ തിരഞ്ഞെടുക്കാം
അഞ്ച് വർഷത്തിനുള്ളിൽ കാലാവധി പൂർത്തിയാകുന്ന പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റുകളുടെ (POTD) പലിശ നിരക്ക് 2023 ജൂലൈ-സെപ്റ്റംബർ പാദത്തിൽ 7.5 ശതമാനത്തിലെത്തി. അഞ്ച് വർഷത്തിനുള്ളിൽ കാലാവധി പൂർത്തിയാകുന്ന സ്ഥിര നിക്ഷേപങ്ങൾക്ക് എസ്ബിഐ 6.5 ശതമാനമാണ് പലിശ വാഗ്ദാനം ചെയ്യുന്നതെന്ന് ഓർക്കണം.
എച്ച്‌ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ആക്‌സിസ് ബാങ്ക്, ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് തുടങ്ങിയ പ്രമുഖ ബാങ്കുകൾ അഞ്ച് വർഷത്തിനുള്ളിൽ കാലാവധി പൂർത്തിയാകുന്ന നിക്ഷേപങ്ങൾക്ക് 7 ശതമാനം പലിശ നിരക്കാണ് വാഗ്ദാനം ചെയ്യുന്നത്.അതേസമയം IndusInd ബാങ്ക് അഞ്ച് വർഷത്തിനുള്ളിൽ കാലാവധി പൂർത്തിയാകുന്ന FDകൾക്ക് 7.25 ശതമാനം പലിശ വാഗ്ദാനം ചെയ്യുന്നു.
മിക്ക പൊതു-സ്വകാര്യ ബാങ്കുകളിലെയും അഞ്ച് വർഷത്തെ എഫ്ഡികളേക്കാൾ അഞ്ച് വർഷത്തെ പോസ്റ്റ് ഓഫീസ് ടേം ഡെപ്പോസിറ്റുകളിൽ നിക്ഷേപിച്ചാൽ നിങ്ങൾക്ക് താരതമ്യേന ഉയർന്ന പലിശ ലഭിക്കുമെന്ന് സാരം.പോസ്റ്റ് ഓഫീസ് നിക്ഷേപം ബാങ്ക് സ്ഥിര നിക്ഷേപങ്ങൾക്ക് സമാനമാണ്. ഗവൺമെന്റിന്റെ പിന്തുണയോടെ, പോസ്റ്റ് ഓഫീസ് ടേം ഡെപ്പോസിറ്റുകളിലെ പണം പൂർണ്ണമായും പരിരക്ഷിതവുമാണ്.
ഒരു പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് ഓൺലൈനായി തുറക്കുന്നതിന്, നിങ്ങൾക്ക് ഇന്ത്യ പോസ്റ്റിൽ ഒരു സേവിംഗ്സ് അക്കൗണ്ട് ഉണ്ടായിരിക്കണം. അല്ലെങ്കിൽ, നിങ്ങൾക്ക് ഏത് പോസ്റ്റ് ഓഫീസിലും നേരിട്ട് ചെന്ന് അക്കൗണ്ട് തുറക്കാം.
മറ്റൊന്നാണ് പോസ്റ്റ് ഓഫീസ് റിക്കറിംഗ് ഡെപ്പോസിറ്റ് സ്കീം.ഉപഭോക്താക്കൾക്ക് അവരുടെ വരുമാനത്തിൽ നിന്ന് സമ്പാദ്യമായി കുറച്ച് തുക നിക്ഷേപിക്കാനും കാലാവധി പൂർത്തിയാകുമ്പോൾ നല്ലൊരു തുക പലിശ നേടാനും ഇതുവഴി കഴിയും.
പോസ്റ്റ് ഓഫീസ് ആർഡിയുടെ കാലാവധി 5 വർഷമാണ്.ഉദാഹരണത്തിന് നിങ്ങൾ പ്രതിമാസം 1200 രൂപ പോസ്റ്റ് ഓഫീസ് ആർഡിയിൽ നിക്ഷേപിക്കുകയാണെങ്കിൽ 5 വർഷം പൂർത്തിയാകുമ്പോൾ നിങ്ങൾക്ക് ഏകദേശം ഒരുലക്ഷം രൂപവരെ ലഭിക്കും.നിങ്ങൾ ഈ കാലയളവിൽ അടയ്ക്കുന്നത് 72000 രൂപ മാത്രമാണ്.പ്രതിമാസം 50 രൂപ മുതൽ ആർഡിയിൽ നിക്ഷേപിക്കാം.