KeralaNEWS

കെഎസ്‌ആര്‍ടിസി ബസിടിച്ച് ബൈക്ക് യാത്രികനായ യുവാവ്  മരിച്ചു

മാവേലിക്കര: ബൈക്ക് യാത്രികനായ യുവാവ് കെഎസ്‌ആര്‍ടിസി ബസ് കയറി മരിച്ചു. കല്ലുമല ഉമ്ബര്‍നാട് കെ.കെ. ആര്‍ ഭവനത്തില്‍ രാഘവൻ-അമ്മിണി ദമ്ബതികളുടെ മകൻ അഭിലാഷ് (38) ആണ് മരിച്ചത്.

തട്ടാരമ്ബലം – മാവേലിക്കര റോഡില്‍ പുളിമൂട് ജംഗ്ഷനു കിഴക്കു ഭാഗത്ത് ശനിയാഴ്ച രാത്രി ഏഴോടെയായിരുന്നു അപകടം.

ഹരിപ്പാട്ടെ ഫ്രൂട്ട്സ് കടയില്‍ ജീവനക്കാരനായ അഭിലാഷ് വീട്ടിലേക്ക് പോകുന്പോഴായിരുന്നു സംഭവം. ഇയാളുടെ ബൈക്കിനെ ആലപ്പുഴയില്‍നിന്ന് മാവേലിക്കരയിലേക്ക് വന്ന ഓര്‍ഡിനറി ബസ് മറികടക്കുന്നനിടെ ബസിന്‍റെ പിൻചക്രത്തിന് അടിയിലേക്ക് വീഴുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: