IndiaNEWS

നരേന്ദ്രമോദി എന്ന ബ്രാൻഡ് !

ന്യൂഡൽഹി: നരേന്ദ്ര മോദി എന്ന ഒരു നേതാവിനെ കാശ്മീര്‍ മുതല്‍ കന്യാകുമാരിവരെ എവിടെയും വിറ്റുപോകുന്ന ഒരു ബ്രാൻഡ് ആക്കിമാറ്റാൻ ബിജെപിക്ക് കഴിയുന്നുണ്ടെന്നതാണ് ഓരോ തിരഞ്ഞെടുപ്പ് ഫലവും സൂചിപ്പിക്കുന്നത്.

ഇപ്പോള്‍ ഹിന്ദി ഹൃദയഭൂമിയില്‍ വെന്നിക്കൊടി പാറിച്ച്‌ ബിജെപിയുടെ അശ്വമേധം നടക്കുമ്ബോള്‍ തിളങ്ങിനില്‍ക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയാണ്. ഒരിടത്ത് പോലും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാതെ മോദി ക്യാപ്റ്റനായി നയിച്ച തിരഞ്ഞെടുപ്പില്‍ നാലില്‍ മൂന്ന് സംസ്ഥാനവും ബിജെപി കൈപ്പിടിയൊലുതുക്കി.

 കോണ്‍ഗ്രസിനാവട്ടെ കൈയിലുള്ള രാജസ്ഥാനും ചത്തീസ്ഗഢും കൈവിട്ടുപോകുകയും ചെയ്തു. മധ്യപ്രദേശില്‍ നിലമെച്ചപ്പെടുത്താനുമായില്ല. തെലങ്കാനയിലെ ജയം മാത്രമാണ് ആശ്വാസം.

Signature-ad

അടുത്ത വര്‍ഷമാദ്യം നടക്കാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന്റെ സെമി ഫൈനല്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന, 5 സംസ്ഥാനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിന്റെ ഫലം യഥാർത്ഥത്തിൽ മോദിയുടെ വിജയം തന്നെയാണ്.

ഈ ഒരു പബ്ലിക്ക് സൈക്ക് വെച്ച്‌ അടുത്ത പത്തുവര്‍ഷമെങ്കിലും ബിജെപിക്ക് ശക്തമായി മുന്നോട്ട് പോവാൻ കഴിയുമെന്നുതന്നെയാണ് വസ്തുത.മറുവശത്ത് കോൺഗ്രസിന്റെ എന്നത്തേയും മുഖമായ രാഹുൽ ഗാന്ധി ഓരോ തിരഞ്ഞെടുപ്പ് കഴിയുന്തോറും കൂടുതൽ കൂടുതൽ പിന്നിലേക്ക് പിന്തള്ളപ്പെടുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത്.

ശിവരാജ് സിങ് ചൗഹാനായിരുന്നു മുഖ്യമന്ത്രിയെങ്കിലും, നരേന്ദ്ര മോദി തന്നെയായിരുന്നു മധ്യപ്രദേശിലെ താര പ്രചാരകൻ. അതോടൊപ്പം ജ്യോതിരാദിത്യ സിന്ധ്യക്ക് കോണ്‍ഗ്രസിന്റെ അണികളിലെ വലിയ സ്വാധീനവും ബിജെപി മുതലെടുത്തു. അദ്ദേഹം പാര്‍ട്ടിക്ക് പുറത്തേക്ക് പോയത് കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടിയാണുണ്ടാക്കിയത്. മാധവറാവു സിന്ധ്യയുടെ മകനെ കോണ്‍ഗ്രസിന് പുറത്തേക്ക് വിട്ടത് ചരിത്രപരമായ വിഡ്ഡിത്തരമായിരുന്നുവെന്നു കോണ്‍ഗ്രസ് ഇപ്പോള്‍ തിരിച്ചറിയുന്നുണ്ട്.

മുൻ മുഖ്യമന്ത്രിയായ കമല്‍നാഥിന് ചുറ്റുമായിരുന്നു മധ്യപ്രദേശിലെ കോണ്‍ഗ്രസിന്റെ പ്രചാരണം. എന്നാല്‍,  കമല്‍നാഥിന്റെ തന്ത്രങ്ങള്‍ അമ്ബേ പാളുന്ന കാഴ്ചയ്ക്കാണ് മധ്യപ്രദേശിലെ ജനങ്ങൾ സാക്ഷ്യം വഹിച്ചത്.

എന്തുകൊണ്ടാണ് കോണ്‍ഗ്രസ് ഇന്ത്യയില്‍ ഗതിപിടിക്കാതെ പോകുന്നത് എന്നതിന് ഏറ്റവും നല്ല ഉദാഹരണമാണ് രാജസ്ഥാൻ. അധികാരം കിട്ടിയാല്‍, തമ്മില്‍ തല്ല്, കുതില്‍കാല്‍വെട്ട് എന്നിവയിലാണ കോണ്‍ഗ്രസിന് കമ്ബം. അതുകൊണ്ടുതന്നെ രാജസ്ഥാനില്‍ കോണ്‍ഗ്രസ് പരാജയം, പാര്‍ട്ടി ദേശീയ നേതൃത്വവും ഏറെക്കുറെ പ്രതീക്ഷിരുന്നതാണ്. മുതിര്‍ന്ന നേതാവും മുഖ്യമന്ത്രിയുമായ അശോക് ഗെഹ്ലോട്ടും, യുവ നേതാവ് സച്ചിൻ പൈലറ്റും തമ്മിലുള്ള ഏറ്റുമുട്ടല്‍ പാര്‍ട്ടിയുടെ താഴെ തട്ടിലേക്ക് വ്യാപിച്ചിരുന്നു.

സര്‍ക്കാര്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങളെക്കാള്‍ കോണ്‍ഗ്രസിലെ വിഭാഗീയതയാണ് ഇവിടെ ജനങ്ങളിലേക്കെത്തിയതും.

ഛത്തീസ്‌ഗഡില്‍ ഈ രീതിയിലുള്ള ഒരു വിജയം ബിജെപി നേതാക്കള്‍പോലും പ്രതീക്ഷിച്ചിരുന്നില്ല. എല്ലാം എക്സിറ്റുപോളുകളിലും അവിടെ കോണ്‍ഗ്രസിനാണ് മുൻ തൂക്കം പ്രവചിക്കപ്പെട്ടത്. കോണ്‍ഗ്രസ് മുഖ്യമന്ത്രി ഭൂപേഷ് ബാഗലിന് എതിരെ ശക്തമായ ഒരു സമരം നയിക്കാൻ പോലും ബിജെപിക്ക് ആയിരുന്നില്ല. എന്തിന് പ്രതിപക്ഷ നേതാവായ ബിജെപിയിലെ രമണ്‍സിങ് വീടിന് പുറത്തിറങ്ങാത്ത ആളാണെന്നുവരെ പഴി കേട്ടു. അങ്ങനെ ഒരു പ്രതീക്ഷയും ഇല്ലാതിരുന്ന ചത്തീസ്ഗഡില്‍ പോലും ബിജെപി ജയിച്ചു കയറിയതിനു പിന്നിലും മോദി പ്രഭാവം മാത്രമായിരുന്നു.

Back to top button
error: