KeralaNEWS

ആംബുലൻസ് മോഷ്ടിച്ചു , പിന്നാലെ മതിലിലിടിച്ച്‌ അപകടം; യുവാവ് പിടിയില്‍

കാസർകോട്: ആശുപത്രിക്ക് മുൻപിൽ നിര്‍ത്തിയിട്ടിരുന്ന ആംബുലൻസ് മോഷ്ടിച്ചു കൊണ്ടുപോകുന്നതിനിടെ അപകടത്തില്‍പ്പെട്ട് യുവാവിന് പരിക്ക്.ഇയാളെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു.

ഉപ്പള പത്വാടിയിലെ മുഹമ്മദ് നൗഫല്‍ എന്ന സവാദ് (21) ആണ് അറസ്റ്റിലായത്. വെള്ളിയാഴ്ച വൈകീട്ട് ഉപ്പളയിലാണ് സംഭവം.

Signature-ad

സ്വകാര്യ ആശുപത്രിയുടെ മുൻപിൽ കിടന്ന ആംബുലൻസുമായാണ് ഇയാൾ മുങ്ങിയത്.തുടർന്ന് മഞ്ചേശ്വരം എസ്.ഐ. നിഖിലിന്റെ നേതൃത്വത്തില്‍  ജി.പി.എസ്. സംവിധാനത്തിന്റെ സഹായത്തോടെ  തിരച്ചിൽ നടത്തുന്നതിനിടയിലാണ് ബഡാജെ ചൗക്കി ഭാഗത്തുവച്ച് അമിതവേഗത്തില്‍ പോകുന്നതിനിടെ സമീപത്തെ മതിലിൽ വാഹനം ഇടിച്ചത്.

ഓടിയെത്തിയ പരിസരവാസികള്‍ യുവാവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും പിന്നാലെയെത്തിയ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: