LIFELife Style

മുടി വളരാന്‍ ട്രെഡീഷണല്‍ കേരളാ സ്‌റ്റൈല്‍ ഓയില്‍….

മുടി വളരുന്നതിന് സഹായിക്കുന്ന പല വഴികളില്‍ ഒന്നായി പറയുന്നതാണ് ഓയില്‍ മസാജ് എന്നത്. ഇതിന് സഹായിക്കുന്നതില്‍ നാം ആയുര്‍വേദ ഓയിലുകള്‍ക്ക് പ്രധാന സ്ഥാനം നല്‍കുന്നു മുടി തഴച്ച് വളരാന്‍ സഹായിക്കുന്ന, മുടിയ്ക്ക് കറുപ്പും ആരോഗ്യവും നല്‍കുന്ന പരമ്പരാഗത എണ്ണകള്‍ പലതുമുണ്ട്. ഇത്തരത്തില്‍ ഒരു എണ്ണയെ കുറിച്ചറിയൂ. വലിയ വില കൊടുത്ത് വാങ്ങാതെ വീട്ടില്‍ തന്നെ നമുക്ക് തികച്ചും പ്രകൃതിദത്ത ചേരുവകള്‍ ചേര്‍ത്ത് തയ്യാറാക്കാന്‍ സാധിയ്ക്കുന്ന ഒരു എണ്ണ.

കറിവേപ്പില
ഇതിനായി വേണ്ടത് കറിവേപ്പില, ഉലുവ, ചെമ്പരത്തി, ചെറിയ ഉള്ളി, കറ്റാര്‍ വാഴ ജെല്‍, കുരുമുളക് എന്നിവയാണ്. കറിവേപ്പില തലയോട്ടിയിലെ മുടിയിഴകളെ ഉത്തേജിപ്പിക്കുകയും മുടിയിഴകള്‍ക്ക് അവശ്യ പോഷകങ്ങള്‍ നല്‍കിക്കൊണ്ട് ഹെയര്‍ ഫോളിക്കിളുകള്‍ക്ക് ആരോഗ്യം പകരുകയും ചെയ്യുന്നു. കറിവേപ്പിലയിലെ വിറ്റാമിന്‍ ബി മുടി വേരുകളെ പരിപോഷിപ്പിക്കുകയും നര മാറ്റി കറുപ്പുനിറം കൊണ്ടുവരാന്‍ സഹായിക്കുന്നു.

Signature-ad

ചെമ്പരത്തി
തികച്ചും പ്രകൃതിദത്ത ചേരുവകളാണ് മുടിയുടെ വളര്‍ച്ചയ്ക്ക് സഹായിക്കുക. ഇതില്‍ നമ്മുടെ പരമ്പരാഗത വഴികളും ഏറെ പ്രധാനമാണ്. ഇത്തരത്തില്‍ പണ്ടു കാലത്ത് ഉപയോഗിച്ച് വന്നിരുന്ന വഴികളില്‍ പ്രധാനപ്പെട്ടതാണ് തൊടിയില്‍ നിന്നും ഉപയോഗിച്ചു വന്നിരുന്ന ഇലത്താളികള്‍. ഇതില്‍ പ്രധാനപ്പെട്ടതാണ് ചെമ്പരത്തി. പണ്ടും ഇപ്പോഴും ലഭ്യമായ ഒരു പ്രകൃതിദത്ത വഴി.

ഉലുവ
ഉലുവ ഉപയോഗിയ്ക്കുന്നത് മുടി കൊഴിയുന്നതു തടയും. മുടി വളര്‍ച്ച ത്വരിതപ്പെടുത്തും. താരന്‍ പോലുള്ള പ്രശ്നങ്ങള്‍ക്കു നല്ല പരിഹാരമാണ്. മുടിയ്ക്കു തിളക്കവും മൃദുത്വവുമെല്ലാം നല്‍കും. തികച്ചും സ്വാഭാവിക ചേരുവകള്‍ ആയതിനാല്‍ തന്നെ യാതൊരു ദോഷവും മുടിയ്ക്കോ തലയ്ക്കോ വരുത്തുന്നുമില്ല. ഇത് ഉപയോഗിയ്ക്കാനും വളരെ എളുപ്പമാണ്.മുടിയുടെ വളര്‍ച്ചയ്ക്കും ആരോഗ്യത്തിനും ആവശ്യമായ ഏറെ പോഷകങ്ങള്‍ അടങ്ങിയ ഇത് മുടിയ്ക്കു തിളക്കം നല്‍കാനും നല്ലൊരു ഷാംപൂവിന്റെയും കണ്ടീഷണറുടേയും ഗുണം നല്‍കാനും നല്ലതാണ്.

കറ്റാര്‍വാഴ
ഇതില്‍ ചേര്‍ക്കുന്ന കറ്റാര്‍വാഴയും ഏറെ നല്ലതാണ്. മുടിയുടെ ആരോഗ്യത്തിന് മികച്ച വൈറ്റമിന്‍ ഇ അടങ്ങിയ ഒന്നാണ് കറ്റാര്‍ വാഴ. മുടിയ്ക്ക് തിളക്കവും മിനുസവും നല്‍കാന്‍ മികച്ചത്. ആന്റി ഓക്സിഡന്റ് ഗുണങ്ങള്‍ അടങ്ങിയ കുരുമുളകും മുടിയ്ക്ക് ആരോഗ്യം നല്‍കുന്നു. ഇത് മുടിനര അകറ്റാനും ഓയില്‍ തലയില്‍ തേയ്ക്കുമ്പോഴുണ്ടാകുന്ന കോള്‍ഡ് പോലുള്ള പ്രശ്നങ്ങള്‍ അകറ്റാനും നല്ലതാണ്. ഇത് തയ്യാറാക്കുന്നത് വെളിച്ചെണ്ണയിലാണ്. മുടിയുടെ ആരോഗ്യത്തിന് മികച്ചതാണ് വെളിച്ചെണ്ണ.

തിളപ്പിച്ച്
അരക്കിലോ വെളിച്ചെണ്ണയ്ക്ക് ആവശ്യമായ ചേരുവകളാണ് ഇവിടെ പറയുന്നത്. ഒരു പിടി കറിവേപ്പില, 1 ടേബിള്‍ സ്പൂണ്‍ കുതിര്‍ത്ത ഉലുവാ 1015 ചെറിയ ഉള്ളി, ചെമ്പരത്തിപ്പൊടി 2 ടേബിള്‍സ്പൂണ്‍, ഒരു സ്‌കൂപ്പ് കറ്റാര്‍വാഴ ജെല്‍, 10-12 കുരുമുളക് എന്നിവയാണ് ഇതിനായി വേണ്ടത്. കറിവേപ്പില, ഉലുവാ, ഉളളി എന്നിവ ചേര്‍ത്തരയ്ക്കണം. ചെമ്പരത്തിപ്പൂവ് ഉപയോഗിയ്ക്കുന്നുവെങ്കില്‍ ഇതും ചേര്‍ത്ത് അരയ്ക്കാം. ഒരു ഇരുമ്പ് പാത്രത്തില്‍ അരച്ചവയും കറ്റാര്‍വാഴ ജെല്‍, കുരുമുളക് ചതച്ചത് എന്നിവയും ചേര്‍ക്കാം. ഇനി കറ്റാര്‍വാഴ, കുരുമുളക് എന്നിവയും വേണമെങ്കില്‍ അരച്ച് എല്ലാം പേസ്റ്റാക്കാം. ഇത് വെളിച്ചെണ്ണയില്‍ ചേര്‍ത്ത് വെളളം വററി ഓയില്‍ മൂക്കുന്നത് വരെ തിളപ്പിച്ച് പിന്നീട് ഊറ്റിയെടുക്കാം.

 

Back to top button
error: