CrimeNEWS

ബൈക്കില്‍ ചെയ്‌സ് ചെയ്‌തെത്തി ദമ്പതികളെ ഇടിവളയ്ക്ക് ഇടിച്ചിട്ടു; കാറും പണവുമായി കടന്ന പ്രതി പിടിയില്‍

കൊച്ചി: ദമ്പതികളെ ആക്രമിച്ച് വാഹനവും പണവും കവര്‍ന്ന സംഭവത്തില്‍ പ്രതി പിടിയില്‍. ആലുവയില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. കൊടികുത്തിമല സ്വദേശി ഷഫീഖ് ആണ് പിടിയിലായത്.

രാത്രി ഒന്‍പത് മണിയോടെയാണ് ഷഫീഖ് കാറില്‍ സഞ്ചരിച്ച ദമ്പതികളെ ബൈക്കില്‍ പിന്തുടര്‍ന്ന് ആക്രമിച്ചത്. കാറിനു കുറുകെ ബൈക്ക് നിര്‍ത്തി പിന്നീട് ഇടിവള ഉപയോഗിച്ച് മര്‍ദ്ദിക്കുകയായിരുന്നു.

Signature-ad

മൊബൈല്‍ ഫോണും ദമ്പതികളുടെ കൈയിലുണ്ടായിരുന്ന 60,000 രൂപയും ഒപ്പം കാറുമായി ഇയാള്‍ കടന്നു കളയുകയായിരുന്നു. പൊലീസെത്തിയാണ് ദമ്പതികളെ ആശുപത്രിയിലേക്ക് മാറ്റിയത്.

പിന്നാലെ പൊലീസ് വ്യാപകമായ തിരച്ചില്‍ നടത്തി. കളമശ്ശേരിയിലെ രഹസ്യ സങ്കേതത്തില്‍ വച്ച് ഇയാളെ പിടികൂടി. മുന്‍പ് കഞ്ചാവ് വില്‍പ്പനയടക്കം പല കേസുകളില്‍ ഇയാള്‍ പ്രതിയാണെന്നും പൊലീസ് വ്യക്തമാക്കി.

Back to top button
error: