HealthLIFE

ക്യാൻസർ സാധ്യതയെ കുറയ്ക്കാന്‍ കഴിക്കാന്‍ പറ്റിയ ചില നട്സും ഡ്രൈ ഫ്രൂട്ട്സും പരിചയപ്പെടാം…

ക്യാന്‍സര്‍ ഇന്ന് എല്ലാവരും ഭയപ്പെടുന്ന ഒരു രോഗമായി മാറിയിരിക്കുന്നു. ഭക്ഷണ രീതികളിലും ജീവിതരീതികളിലും വന്ന മാറ്റങ്ങളാണ് ക്യാന്‍സര്‍ സാധ്യതയെ കൂട്ടുന്നത്. ഏതെങ്കിലും ഒരു ഭക്ഷണം ക്യാൻസറിനെ നേരിട്ട് തടയുന്നില്ലെങ്കിലും ക്യാൻസറിന്റെ സാധ്യതയെ കൂട്ടാനും കുറയ്ക്കാനും ഭക്ഷണത്തിലെ ചില ഘടകങ്ങൾക്ക് കഴിയുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

അത്തരത്തില്‍ ക്യാന്‍സര്‍ സാധ്യതയെ കുറയ്ക്കാന്‍ കഴിക്കാന്‍ പറ്റിയ ചില നട്സും ഡ്രൈ ഫ്രൂട്ട്സുമുണ്ട്. അവയെ പരിചയപ്പെടാം…

Signature-ad

ഒന്ന്…

വാള്‍നട്സ് ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആന്‍റി ഓക്സിഡന്‍റുകളും വിറ്റാമിന്‍ ഇയും മറ്റും അടങ്ങിയ വാള്‍നട്സ് പതിവായി കഴിക്കുന്നത് ക്യാന്‍സര്‍ സാധ്യതയെ കുറയ്ക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഒമേഗ 3 ഫാറ്റി ആസിഡ് ധാരാളം അടങ്ങിയ വാള്‍നട്സ് കഴിക്കുന്നത് തലച്ചോറിന്‍റെ ആരോഗ്യത്തിനും നല്ലതാണ്.

രണ്ട്…

ഉണക്കമുന്തിരിയാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിനുകളും മിനറലുകളും ആന്‍റി ഓക്സിഡന്‍റുകളും ധാരാളം അടങ്ങിയതാണ് ഉണക്കമുന്തിരി. ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും നിരവധി ക്യാൻസര്‍ സാധ്യതകളെ തടയാൻ സഹായിക്കും എന്നാണ് ചില പഠനങ്ങള്‍ പറയുന്നത്.

മൂന്ന്…

ഉണങ്ങിയ പ്ലം പഴമായ പ്രൂൺസ് ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫൈബറും വിറ്റാമിനുകളും മിനറലുകളും ധാരാളം അടങ്ങിയ ഇവയ്ക്കും ആന്‍റി ഓക്സിഡന്‍റ് ഗുണങ്ങള്‍ ഉണ്ട്. അതിനാല്‍ ഇവ കഴിക്കുന്നതും ചില ക്യാന്‍സര്‍ സാധ്യതകളെ തടഞ്ഞേക്കാം.

നാല്…

ഫിഗ്സ് അഥവാ ഉണക്ക അത്തിപ്പഴം ആണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആന്‍റിഓക്സിഡന്‍റുകളുടെ ഉറവിടമാണ് ഫിഗ്സ്. വിറ്റാമിനുകളും മിനറലുകളും ഫൈബറുമൊക്കെ അടങ്ങിയതാണ് ഇവ. ഫിഗ്സ് കഴിക്കുന്നതും ക്യാന്‍സര്‍ സാധ്യതകളെ കുറച്ചേക്കാം.

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Back to top button
error: