ലക്നൗ: തട്ടിക്കൊണ്ടുപോയ ഒൻപത് വയസുകാരനെ 12 മണിക്കൂറിനുള്ളില്‍ രക്ഷപെടുത്തി യുപി പൊലീസ്.
മദ്ധ്യപ്രദേശിലെ ഭോപ്പാലില്‍ നിന്നാണ് കുട്ടിയെ അയല്‍ സംസ്ഥാനമായ ഉത്തര്‍പ്രദേശിലേയ്ക്ക് തട്ടിക്കൊണ്ടു വന്നത്.ബന്ധുക്കളുടെ പരാതിയില്‍ കേസെടുത്ത മദ്ധ്യപ്രദേശ് പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് കുട്ടിയെ യുപിയിലേയ്ക്ക് കടത്തിയതായി വ്യക്തമായത്.ഇതോടെ വിവരം ഉത്തർപ്രദേശ് പോലീസിന് കൈമാറുകയായിരുന്നു.
വിവരം ലഭിച്ച് 12 മണിക്കൂറിനുള്ളിൽ ശങ്കര്ഗഡിലെ ജൂഹി ഗ്രാമവാസിയായ അംലാകര് എന്ന ഛോട്ടുവിനൊപ്പം കുട്ടിയെ ഉത്തർപ്രദേശ് പോലീസ് കണ്ടെത്തുകയായിരുന്നു.കുട്ടിയെ രക്ഷപെടുത്തിയ പോലീസ് ഛോട്ടുവിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്.