KeralaNEWS

കേരളവര്‍മയില്‍ എസ്എഫ്‌ഐയ്ക്ക് തിരിച്ചടി; റീക്കൗണ്ടിങ്ങിന് ഉത്തരവിട്ട് ഹൈക്കോടതി

കൊച്ചി: തൃശൂര്‍ കേരളവര്‍മ കോളജിലെ യൂണിയന്‍ തിരഞ്ഞെടുപ്പില്‍ എസ്എഫ്ഐ സ്ഥാനാര്‍ഥിയെ ചെയര്‍മാന്‍ സ്ഥാനത്തേക്കു വിജയിയായി പ്രഖ്യാപിച്ചത് റദ്ദാക്കി ഹൈക്കോടതി. റീകൗണ്ടിങ്ങിന് ഉത്തരവിട്ടകു. കെഎസ് യു സ്ഥാനാര്‍ഥി ശ്രീക്കുട്ടന്‍ നല്‍കിയ ഹര്‍ജിയിലാണു നടപടി.

േനരത്തേ കേരളവര്‍മ കോളജിലെ യൂണിയന്‍ ചെയര്‍മാന്‍ തിരഞ്ഞെടുപ്പിന്റെ നടപടിക്രമങ്ങളില്‍ അപാകതയുണ്ടെന്ന് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. റീ കൗണ്ടിങ്ങില്‍ അസാധുവായ വോട്ടുകള്‍ മാറ്റി സൂക്ഷിക്കണമെന്ന ചട്ടം പാലിച്ചില്ലെന്നും കോടതി കണ്ടെത്തി. റിട്ടേണിങ് ഓഫീസര്‍ ഹാജരാക്കിയ യഥാര്‍ഥ ടാബുലേഷന്‍ രേഖകള്‍ പരിശോധിച്ചതില്‍നിന്നും ആദ്യം വോട്ടെണ്ണിയപ്പോള്‍ കെഎസ്യു സ്ഥാനാര്‍ത്ഥി ശ്രീക്കുട്ടനാണ് കൂടുതല്‍ വോട്ട് കിട്ടിയതെന്ന് കോടതി വ്യക്തമാക്കി.

Signature-ad

ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരമാണ് സബ്ട്രഷറിയില്‍ സൂക്ഷിച്ചിരുന്ന ചെയര്‍മാന്‍ തിരഞ്ഞെടുപ്പിന്റെ ടാബുലേഷന്‍ രേഖകള്‍ റിട്ടേണിങ് ഓഫീസര്‍ ഹാജരാക്കിയത്. ഇത് പരിശോധിച്ച ശേഷമാണ് തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളില്‍ അപാകത ഉണ്ടെന്ന കോടതിയുടെ കണ്ടെത്തല്‍. വോട്ടെണ്ണുമ്പോള്‍ അസാധുവായ വോട്ടുകള്‍ പ്രത്യേകം മാറ്റി സൂക്ഷിക്കണമെന്ന മാര്‍ഗനിര്‍ദേശം പാലിച്ചില്ല. റീ കൗണ്ടിങില്‍ സാധുവായ വോട്ടുകള്‍ മാത്രമേ എണ്ണാവൂ.

മാര്‍ഗ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിച്ചിരുന്നെങ്കില്‍ തര്‍ക്കം ഉണ്ടാകില്ലായിരുന്നുവെന്നും കോടതി വിലയിരുത്തി. ആദ്യം എണ്ണിയപ്പോള്‍ കെഎസ്യു സ്ഥാനാര്‍ഥി ശ്രീക്കുട്ടന് 896 വോട്ടും എസ്എഫ്‌ഐ സ്ഥാനാര്‍ഥി അനിരുദ്ധിന് 895 വോട്ടുമാണ് ലഭിച്ചത്. റീ കൗണ്ടിങില്‍ അത് എസ്.എഫ്.ഐ സ്ഥാനാര്‍ഥിക്ക് 899 വോട്ടും കെ.എസ്.യു സ്ഥാനാര്‍ഥിക്ക് 889 വോട്ടുമായി മാറി. റീ കൗണ്ടിങ് സമയത്ത് അസാധുവായ വോട്ടുകളുടെ എണ്ണത്തിലും മാറ്റമുണ്ടായി. റീ കൗണ്ടിങ് ആവശ്യപ്പെട്ട് എസ്എഫ്‌ഐ സ്ഥാനാര്‍ഥി അനിരുദ്ധ് റിട്ടേണിങ് ഓഫീസര്‍ക്ക് നല്‍കിയ പരാതിയില്‍ മതിയായ കാരണങ്ങള്‍ ഇല്ലായിരുന്നുവെന്നും കോടതി കണ്ടെത്തി. തുടര്‍ന്ന് ചെയര്‍മാന്‍ തിരഞ്ഞെടുപ്പ് റദ്ദാണമെന്ന കെഎസ്യു സ്ഥാനാര്‍ഥിയുടെ ഹര്‍ജി കോടതി വിധി പറയാന്‍ മാറ്റുകയായിരുന്നു.

 

Back to top button
error: