KeralaNEWS

കൊട്ടാരക്കരക്കാരി  വിലാസിനിയമ്മ അങ്ങനെ ദുബായിൽ എത്തി; അരുൺ രാഘവൻ എഴുതുന്നു:

കൊട്ടാരക്കരക്കാരി  വിലാസിനിയമ്മ  അർബുദ രോഗിയാണ്.മാലിന്യം പെറുക്കിവിറ്റു ജീവിക്കുന്ന അവർ അങ്ങനെ പണിയെടുത്തു കിട്ടിയ കൂലി കൊണ്ട് ഏറെ ആഗ്രഹിച്ച് ഒരു സ്വർണ്ണമാല സ്വന്തമാക്കി. രോഗം മൂർച്ഛിച്ചാൽ ആരെയും ആശ്രയിക്കാതെ വിറ്റ് ചികിത്സയ്ക്ക് കാശുകണ്ടെത്താമെന്ന ചിന്തയായിരുന്നു അതിന് പിന്നിൽ.
ആയിടയ്ക്ക് മാലിന്യ പ്ലാന്റിലെ ജീവനക്കാർക്കൊപ്പം അവർ പത്തനാപുരത്തെ ഗാന്ധിഭവൻ സന്ദർശിച്ചു.അച്ഛൻ ഉപേക്ഷിച്ച ഒരു കുഞ്ഞിന്റെ നൂലുകെട്ട് നടക്കുകയായിരുന്നു ആ സമയം. കരിവളയിലും കരുത്ത ചരടിലും മാത്രം ചടങ്ങ് തീരുന്നത് കണ്ട അവർ കൂടെനിന്നവരെ അത്‍ഭുതപ്പെടുത്തി തന്റെ ശരീരത്തിലെ ആകെയുള്ള സ്വർണ്ണതരി  അഴിച്ച് ആ കുഞ്ഞിനെ അണിയിച്ചു
സ്വന്തം കുഞ്ഞിന് അഞ്ചുമാസം പ്രായമുള്ളപ്പോൾ ഭർത്താവ് ഉപേക്ഷിച്ചുപോയ വിലാസിനി അമ്മയ്ക്ക് ആ കുട്ടിയുടെ മാതാവിന്റെ വിഷമം നന്നായി അറിയാമായിരുന്നു.
ദുബായ് എഡിറ്റോറിയൽ നാളെ വിവിധമേഖലകളിൽ കഴിവ് തെളിയിച്ച 6 വനിതകളെ വണ്ടർ വുമൺ അവാർഡ് നൽകി ആദരിക്കുമ്പോൾ മുഖ്യ അതിഥിയായി നാട്ടിൽ നിന്ന് ആരെകൊണ്ടുവരണം എന്നകാര്യത്തിൽ ആർക്കും ആശയകുഴപ്പം ഉണ്ടായിരുന്നില്ല. അങ്ങനെ  Wonder Women സാക്ഷാൽ വിലാസിനിയമ്മ ദുബായിലെത്തി.
(ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘എഡിറ്റോറിയലി’ന്റെ മാനേജിംഗ് ഡയറക്ടറാണ് ലേഖകൻ)

Back to top button
error: