KeralaNEWS

റോബിന് തിരിച്ചടി; ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് വാഹനങ്ങൾ സ്റ്റേജ് കാര്യേജ് ആയി ഉപയോഗിക്കാനാവില്ല : ഹൈക്കോടതി

കൊച്ചി: ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് വാഹനങ്ങൾ സ്റ്റേജ് കാര്യേജ് ആയി ഉപയോഗിക്കാനാവില്ലെന്ന് ഹൈക്കോടതി.
ഇത്തരം വാഹനങ്ങൾ പെർമിറ്റ് ചട്ടങ്ങൾ ലംഘിക്കുകയാണെങ്കിൽ പിഴ ചുമത്താമെന്നും നിയമം ലംഘിക്കുന്ന വാഹനങ്ങൾക്കെതിരെ നടപടിയെടുക്കാൻ അധികൃതർക്ക് സ്വാതന്ത്ര്യമുണ്ടെന്നും കോടതി വ്യക്തമാക്കി.
പെർമിറ്റ് ചട്ടം ലംഘിച്ചതിന് പിഴ ചുമത്തിയതിനെതിരായ കൊല്ലം സ്വദേശികളുടെ ഹർജിയിലാണ് കോടതിയുടെ ഇടക്കാല ഉത്തരവ്.
ഇതോടെ റോബിൻ ബസ് സർവീസും  പ്രതിസന്ധിയിലായിരിക്കുകയാണ്. റോബിൻ ബസ് ഉടമയുടെ പ്രധാന വാദം പുതുക്കിയ ഓൾ ഇന്ത്യ ടൂറിസ്റ്റ് വെഹിക്കിൾസ് പെർമിറ്റ് പ്രകാരം ഇവർക്ക് സ്റ്റേജ് കാരിയേജ് ഓപ്പറേഷൻ നടത്താം എന്നതായിരുന്നു.
ചട്ടങ്ങളനുസരിച്ച് ഓൾ ഇന്ത്യടൂറിസ്റ്റ് പെർമിറ്റ് ലഭിച്ച വാഹനങ്ങൾക്ക് സ്റ്റേജ് കാര്യേജായി സർവീസ് നടത്താൻ സാധിക്കില്ല.എന്നാൽ റോബിൻ ബസിന് മുൻകൂട്ടി ബുക്ക് ചെയ്ത യാത്രക്കാരുമായി സർവീസ് നടത്താനുള്ള ഇടക്കാല അനുമതി ഹൈക്കോടതി നൽകിയിരുന്നു. ഈ ഇടക്കാല ഉത്തരവിന്റെ പേരിലാണ്  നിയമം ലംഘിച്ചുകൊണ്ട് റോബിൻ  സർവീസ് നടത്തിയത്.
എന്നാൽ ഇത്തരം നിയമലംഘനം നടത്തുന്നവർക്കെതിരെ നടപടി സ്വീകരിക്കാമെന്നാണ് കോടതി ഉത്തരവിലൂടെ വ്യക്തമാക്കിയിരിക്കുന്നത്.

Back to top button
error: