CrimeNEWS

ചായ നല്‍കാത്തതിന് ഹോട്ടലിന് നേരെ ബോംബേറ്; പൊലീസിന് രഹസ്യങ്ങള്‍ ചോര്‍ത്തിയെന്നും ആരോപണം

തൃശൂര്‍: പൂമലയില്‍ ചായ നല്‍കാത്തതിന് ഹോട്ടലിന് നേരെ പെട്രോള്‍ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച അഞ്ചുപേര്‍ പിടിയില്‍. പൂമല സ്വദേശി അരുണിന്റെ ഹോട്ടലിനും വീടിനും നേരെയായിരുന്നു ആക്രമണം നടത്തിയത്.

കഴിഞ്ഞദിവസം രാത്രിയോടെ പ്രതികള്‍ ഹോട്ടലില്‍ എത്തിയത്. ഹോട്ടല്‍ അടച്ചതിനാല്‍ ചായ നല്‍കിയിരുന്നില്ല. തുടര്‍ന്ന് പുലര്‍ച്ചെ നാലുമണിയോടെയാണ് ഹോട്ടലിന് നേരെ പെട്രോള്‍ ബോംബ് എറിഞ്ഞത്. രാവിലെ ആറുമണിയോടെ വീടിന് നേരെയും ബോംബെറിയുകയായിരുന്നു. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ സനല്‍, ജസ്റ്റിന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള 8 അംഗ സംഘമാണ് ആക്രമണം നടത്തിയത്.

Signature-ad

ഒരു വര്‍ഷം മുന്‍പ് അരുണുമായി ഇവര്‍ക്ക് തര്‍ക്കമുണ്ടായിരുന്നു. കഴിഞ്ഞ ദിവസവും തര്‍ക്കം നടന്നതിന് പിന്നാലെ പൊലീസിന് രഹസ്യങ്ങള്‍ ചോര്‍ത്തുന്നുവെന്ന് ആരോപിച്ചായിരുന്നു ബോംബേറ് നടന്നത്. സംഭവത്തില്‍ സാക്ഷി പറഞ്ഞ ആളെ വധഭീഷണിയും മുഴക്കിയിരുന്നു. പ്രതികളെ തിരിച്ചറിയാന്‍ അരുണിനെ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി.

 

 

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: