പത്തനംതിട്ട: റോബിൻ ബസിനെതിരെ കടുത്ത നടപടിയുമായി വീണ്ടും മോട്ടോര്‍ വാഹനവകുപ്പ്. പെര്‍മിറ്റ് ലംഘനം നടത്തുന്നുവെന്ന് കാട്ടി റോബിൻ ബസ് എംവിഡി പിടിച്ചെടുത്ത് പത്തനംതിട്ട എആര്‍ ക്യാമ്ബിലേക്ക് മാറ്റി.
ഹൈക്കോടതി ഉത്തരവ് തുടര്‍ച്ചയായി ലംഘിക്കും വിധം പെര്‍മിറ്റ് ലംഘനം നടത്തുന്നുവെന്ന് കാട്ടിയാണ് ബസ് പിടിച്ചെടുത്തത്.വാഹനത്തിനെതിരെ മോട്ടോര്‍ വാഹനവകുപ്പ് കേസെടുത്തിട്ടുമുണ്ട്.
ഡ്രൈവര്‍മാരുടെ ലൈസൻസ്, വാഹനത്തിന്റെ പെര്‍മിറ്റ് എന്നിവ റദ്ദാക്കുമെന്നും എംവിഡി അറിയിച്ചു. നിയമലംഘനത്തിന് ആഹ്വാനം ചെയ്ത വ്ലോഗര്‍മാര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാനും തീരുമാനമായിട്ടുണ്ട്.
വൻ പൊലീസ് സന്നാഹത്തോടെയാണ് എംവിഡി ബസ് പിടിച്ചെടുത്തത്.അതേസമയം കോടതി ഉത്തരവിന്റെ ലംഘനമാണ് ഉദ്യോഗസ്ഥര്‍ ചെയ്തതെന്ന് റോബിൻ ബസ് നടത്തിപ്പുകാര്‍ വാദിച്ചു.