മുണ്ടക്കയം: പോക്സോ കേസിൽ മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു. റാന്നി നെല്ലിക്കാമൺ ഭാഗത്ത് മണിമലേത്ത് കാലായിൽ വീട്ടിൽ ശശി (54) എന്നയാളെയാണ് മുണ്ടക്കയം പോലീസ് അറസ്റ്റ് ചെയ്തത്. ബൈക്കിലെത്തിയ ഇയാൾ വഴിയിൽ വെച്ച് കടയിലേക്ക് പോവുകയായിരുന്ന പ്രായപൂർത്തിയാത്ത പെൺകുട്ടിയുടെ കയ്യിൽ പിടിച്ചു നിർത്തി, പെൺകുട്ടിയോട് ലൈംഗിക ചുവയോടുകൂടി സംസാരിക്കുകയായിരുന്നു. പരാതിയെ തുടർന്ന് മുണ്ടക്കയം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, എസ്.എച്ച്.ഓ ഷൈൻകുമാറിന്റെ നേതൃത്വത്തിൽ ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
Related Articles
ഇ.പിയുടെ ആത്മകഥ ചോര്‍ന്നത് ഡിസി ബുക്സില്‍ നിന്ന്; റിപ്പോര്‍ട്ട് ഡിജിപിക്ക് കൈമാറി
December 28, 2024
പെരിയയില്‍ സി.ബി.ഐ വരാതിരിക്കാന്‍ പതിനെട്ടടവും പയറ്റി; സര്‍ക്കാര്‍ ചെലവിട്ടത് ഒരു കോടിയിലധികം രൂപ
December 28, 2024
സുരേന്ദ്രന് വീണ്ടും അവസരം നല്കുന്നതില് എതിര്‍പ്പ് ശക്തം; ഓണ്‍ലൈന്‍ യോഗം ബഹിഷ്കരിച്ച് നേതാക്കള്‍; അതൃപ്തിയിലായ നേതാക്കള്‍ മൗനത്തില്‍
December 28, 2024
Check Also
Close