ഇന്ത്യയെ തോല്‍പ്പിച്ച് ലോകകപ്പ് കിരീടം നേടിയതിന് പിന്നാലെ ഇന്ത്യന്‍ ആരാധകരോട് മാപ്പ് പറഞ്ഞ് ഓസീസ് ബാറ്റര്‍ ഡേവിഡ് വാര്‍ണര്‍.
ഫൈനലില്‍ ആതിഥേയരായ ഇന്ത്യ പരാജയപ്പെട്ടതോടെ ആരാധകർക്കുണ്ടായ മനോവിഷമത്തിലാണ് വാര്‍ണറുടെ മാപ്പ് പറച്ചില്‍.
ലോകകപ്പ് തോല്‍വിയില്‍ നിരാശനായ ഇന്ത്യന്‍ ആരാധകന്‍ വാര്‍ണറെ മെന്‍ഷന്‍ ചെയ്ത് ഹൃദയഭേദകമെന്ന് പോസ്റ്റ് ചെയ്യുകയായിരുന്നു.
” ഞാന്‍ ക്ഷമ ചോദിക്കുന്നു, ഇത് മികച്ച ഗെയിമായിരുന്നു, അന്തരീക്ഷം അവിശ്വസനീയമായിരുന്നു, ഇന്ത്യ ടൂര്‍ണമെന്റിനെ ഗൗരവതരമായാണ് കണ്ടത്, . എല്ലാവര്‍ക്കും നന്ദി,” മറുപടിയായി വാര്‍ണര്‍ കുറിച്ചു.
വാര്‍ണറെ സംബന്ധിച്ച് ഇന്ത്യയില്‍ വലിയ ആരാധകരുണ്ട്. ഓസ്ട്രേലിയന്‍ താരം ഇന്ത്യയോടും ഇന്ത്യന്‍ സിനിമകളോടുമുള്ള തന്റെ സ്നേഹം എപ്പോഴും പ്രകടിപ്പിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ 37 കാരനായ ആരാധകനോട് ക്ഷമാപണം നടത്തുകയും വിജയകരമായ ഒരു ടൂർണമെന്റിന് ആതിഥേയത്വം വഹിച്ചതിന് ഇന്ത്യയെ പ്രശംസിക്കുകയും ചെയ്തു.