IndiaNEWS

മോഡിക്കൊപ്പം മോടിയോടെ; കേന്ദ്രീയ വിദ്യാലയങ്ങളില്‍ പ്രധാനമന്ത്രി ‘സെല്‍ഫി കോര്‍ണര്‍’

ന്യൂഡല്‍ഹി: രാജ്യത്തെ സ്‌കൂളുകള്‍ വികസിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന ‘പ്രധാനമന്ത്രി സ്‌കൂള്‍സ് ഫോര്‍ റെയ്സിങ് ഇന്ത്യ’ (പി.എം.-ശ്രീ) പദ്ധതിയുടെ ഭാഗമായി കേന്ദ്രീയ വിദ്യാലയങ്ങളിലും ജവഹര്‍ നവോദയ വിദ്യാലയങ്ങളിലും സെല്‍ഫി കോര്‍ണര്‍.

ഇതിന്റെ ഭാഗമായി രക്ഷിതാക്കള്‍ക്കും പൊതുജനങ്ങള്‍ക്കും പ്രധാനമന്ത്രിയുടെ വലിയ ഫോട്ടോവെച്ചിട്ടുള്ള സെല്‍ഫി കോര്‍ണറിലെത്തി ചിത്രമെടുത്ത് സാമൂഹികമാധ്യമങ്ങളിലൂടെ പ്രചാരണം നടത്താം.

Signature-ad

സംസ്ഥാനത്തെ 41 കേന്ദ്രീയ വിദ്യാലയങ്ങളില്‍ 32 എണ്ണവും പി.എം-ശ്രീ കേന്ദ്രീയ വിദ്യാലയം പദ്ധതിയില്‍ തിരഞ്ഞെടുക്കപ്പെട്ടതായി കേന്ദ്രീയ വിദ്യാലയ സംഘടന്‍ അധികൃതര്‍ പറഞ്ഞു. സ്‌കൂള്‍ പി.എം-ശ്രീ കേന്ദ്രീയ വിദ്യാലയം പദ്ധതിയില്‍ തിരഞ്ഞെടുക്കപ്പെട്ടതാണെന്ന് വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും പൊതുജനങ്ങളെയും അറിയിക്കാന്‍ കൂടിയാണ് സെല്‍ഫി കോര്‍ണര്‍ പോലുള്ള പ്രചാരണപരിപാടികള്‍. അടുത്തവര്‍ഷം സംസ്ഥാനത്തെ ബാക്കി കേന്ദ്രീയ വിദ്യാലയങ്ങള്‍കൂടി പദ്ധതിയുടെ ഭാഗമാവും.

2022 സെപ്റ്റംബര്‍ അഞ്ചിന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത പദ്ധതി ഈ വര്‍ഷമാണ് ഊര്‍ജിതമാക്കിയത്. ഇതില്‍ തിരഞ്ഞെടുക്കപ്പെട്ടാല്‍ ഒരു സ്‌കൂള്‍ വികസിപ്പിക്കാന്‍ ഒരുകോടി സഹായധനം ലഭിക്കും. ആദ്യഘട്ടത്തില്‍ 25 ശതമാനമാണ് വിഹിതം. തുടര്‍ന്നുള്ള നാലു വര്‍ഷങ്ങളില്‍ ബാക്കിതുക ലഭ്യമാക്കും.

Back to top button
error: