പൈൽസ് അഥവാ ‘മൂലക്കുരു’ നാണക്കേട് ഭയന്ന് പലരും പുറത്തുപറയാന്‍ മടിക്കുന്ന രോഗമാണ്. ഹെമറോയ്‌ഡുകള്‍ എന്നും ഇത് അറിയപ്പെടുന്നു. മലദ്വാരത്തില്‍ ഏറ്റവും താഴെയുള്ള ഭാഗത്തെ രക്തക്കുഴലുകളുടെ ഭിത്തിക്ക് കൂടുതല്‍ വലിച്ചില്‍ ഉണ്ടാകുമ്ബോഴും കനം കുറയുന്ന സാഹചര്യങ്ങളിലുമാണ് പൈല്‍സ് ഉണ്ടാകുന്നത്. ഇങ്ങനെ വീക്കം വരുന്ന രക്തക്കുഴലുകളുടെ മുകള്‍ ഭാഗത്ത് മര്‍ദം കൂടുന്ന സാഹചര്യങ്ങളില്‍ അവ പൊട്ടി രക്തസ്രാവം ഉണ്ടാവുകയും ചെയ്യാറുണ്ട്. ചില വ്യക്തികളില്‍ പാരമ്ബര്യമായും പൈല്‍സ് കണ്ടുവരാറുണ്ട്.
മലവിസര്‍ജന സമയത്തുണ്ടാകുന്ന വേദനയില്ലാത്ത രക്തസ്രാവം, മലദ്വാരത്തിന് ചുറ്റും അനുഭവപ്പെടുന്ന ചൊറിച്ചിലും അസ്വസ്ഥതയും, മലമൂത്ര വിസര്‍ജന സമയത്തും അതിന് ശേഷവും അനുഭവപ്പെടുന്ന അസ്വസ്ഥതകള്‍ എന്നിവയാണ് പൈല്‍സിന്‍റെ പ്രധാന ലക്ഷണങ്ങള്‍.
മലബന്ധവും വയറിളക്കവും ഉള്ളവര്‍, മലവിസര്‍ജനത്തിന് വേണ്ടി കൂടുതല്‍ സമയം ചെലവഴിക്കുന്നവര്‍, അമിത ഭാരമുള്ളര്‍, അധിക നേരം ഇരിക്കുന്ന ആളുകള്‍, വെയിറ്റ് ലിഫ്‌റ്റിങ് ഉള്‍പ്പടെ കഠിനമായ രീതിയിലുള്ള വ്യായാമം ചെയ്യുന്നവര്‍, എന്നിങ്ങനെയുള്ളവര്‍ക്ക് പൈല്‍സ് വരാനുള്ള സാധ്യത കൂടുതലാണ്.
ജീവിത ശൈലിയിലെ മാറ്റം കൊണ്ട് തന്നെ ആദ്യ ഘട്ടത്തില്‍ പൈല്‍സ് മാറ്റിയെടുക്കാം. ഇതിനായി ഭക്ഷണരീതിയിലുള്‍പ്പടെ മാറ്റം ആവശ്യമാണ്.കൂടുതൽ വെള്ളം കുടിക്കുക,നാര് അടങ്ങിയ ഭക്ഷണം ദിവസവും കഴിക്കുക, വറുത്തതും പൊരിച്ചതുമായ ആഹാരങ്ങൾ ഉപേക്ഷിക്കുക കൂടാതെ പതിവ് വ്യായാമത്തിലൂടെയും ശരീരഭാരം നിയന്ത്രിച്ചും പൈല്‍സ് മാറ്റിയെടുക്കാം.
രോഗാവസ്ഥ കൂടുതല്‍ കഠിനമായി മാറുന്ന സാഹചര്യങ്ങളില്‍ മലബന്ധം കുറയ്ക്കാൻ നിര്‍ദ്ദേശിക്കുന്ന പോഷകങ്ങള്‍ അടങ്ങിയ വേദനസംഹാരികള്‍, ക്രീം, പാഡ്, തൈലം എന്നിവയും ചികിത്സയ്‌ക്കായി ഉപയോഗിക്കാം. രോഗം കൂടുതല്‍ മൂര്‍ഛിച്ചാല്‍ മാത്രമായിരിക്കും മറ്റ് ചികിത്സാരീതികള്‍ തേടേണ്ടത്. ലേസര്‍ തെറാപ്പി, സ്ക്ലിറോതെറാപ്പി, ഹെമറോയ്‌ഡല്‍ ആര്‍ട്ടറി ലിഗേഷൻ, ഹെമറോയ്‌ഡെക്‌ടമി, സ്റ്റേപ്പിള്‍ഡ് ഹെമറോയ്‌ഡോപെക്‌സി എന്നിവയാണ് പൈല്‍സിന്‍റെ മറ്റ് ചികിത്സാരീതികള്‍.