KeralaNEWS

24 മണിക്കൂറും  ശബരിമലയില്‍ തീര്‍ഥാടകര്‍ക്ക് ചികിത്സാസഹായവുമായി ആരോഗ്യവകുപ്പ്

പത്തനംതിട്ട: സന്നിധാനത്ത് എത്തുന്ന തീര്‍ഥാടകര്‍ക്ക് ചികിത്സാസഹായം ഒരുക്കി ആരോഗ്യവകുപ്പ്. ശരണപാതകളിലും സന്നിധാനത്തും 24 മണിക്കൂറും പ്രവർത്തിക്കുന്ന ആശുപത്രി സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

മണ്ഡലകാലം ആരംഭിച്ചത് മുതല്‍ സന്നിധാനത്തും പമ്ബയിലും മികച്ച സേവനമാണ് ആരോഗ്യവകുപ്പ് ഒരുക്കിയിരിക്കുന്നത്. മല കയറി എത്തുന്ന തീര്‍ഥാടകരുടെ അടിയന്തര ആരോഗ്യ പ്രശ്ങ്ങള്‍ അടക്കം പരിഹരിക്കാൻ കഴിയുന്ന വെന്റിലേറ്റര്‍ സൗകര്യത്തോട് കൂടിയതാണ് സന്നിധാനത്തെ ആശുപത്രി.

  വിവിധ ഷിഫ്റ്റ്കളിലായി 24 മണിക്കൂറും ഡോക്ടര്‍മാരുടെ സേവനം ലഭ്യമാണ്. സ്പെഷ്യാലിറ്റി, കാര്‍ഡിയോളജി, ഓര്‍ത്തോ തുടങ്ങി പത്തിലേറെ ഡോക്ടര്‍മാരാണുള്ളത്.വെന്റിലേറ്റര്‍, ഐസിയു, മൈനര്‍ സര്‍ജറി തിയേറ്റര്‍ തുടങ്ങിയ സംവിധാനങ്ങളുമുണ്ട്. അടിയന്തര സഹായത്തിന് ഓഫ് റോഡ് ആംബുലൻസുകളും ആരോഗ്യവകുപ്പ് സജ്ജമാക്കിയിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: