IndiaNEWS

25 രൂപ മാറ്റിവെച്ച്‌ 17 ലക്ഷം വരെ നേടാം; പോസ്റ്റ് ഓഫീസിന്റെ ഈ സ്കീമിനെക്കുറിച്ച്‌ അറിയാതെ പോകരുത്

ന്യൂഡൽഹി: രാജ്യത്ത് സാധാരണക്കാര്‍ക്ക് ഏറ്റവും പ്രയോജനകരവും ലാഭകരവുമായ നിക്ഷേപ സാധ്യതകളാണ് പോസ്റ്റ് ഓഫീസ് വാഗ്ദാനം ചെയ്യുന്നത്.അതുകൊണ്ട് തന്നെ നിരവധി ആളുകളാണ് പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികള്‍ പ്രയോജനപ്പെടുത്തുന്നത്. പ്രത്യേകിച്ച്‌ ഗ്രാമ പ്രേദശങ്ങളിലുള്ളവര്‍.

 അത്തരത്തില്‍ ഒരു കണ്‍വേര്‍ട്ടിബിള്‍ ഇൻഷുറൻസ് പോളിസി തിരയുന്നവരാണ് നിങ്ങളെങ്കില്‍, ഇത് വായിക്കാതെ പോകരുത്.റൂറല്‍ പോസ്റ്റല്‍ ലൈഫ് ഇൻഷുറൻസ് (ആര്‍പിഎല്‍ഐ) എന്ന സുവിധ സ്കീമാണ് ഇത്.അഞ്ച് വര്‍ഷത്തിന് ശേഷം എൻഡോവ്‌മെന്റ് പ്ലാനാക്കി മാറ്റാൻ സാധിക്കുന്നതാണ് ഗ്രാം സുവിധ സ്കീം. ആറാം വര്‍ഷത്തിന് ശേഷം ഇത് ഒരു സമ്ബൂര്‍ണ ലൈഫ് അഷ്വറൻസ് സ്കീം പോലെ പ്രവര്‍ത്തിക്കും.

ഇൻഷുറൻസ് പരിരക്ഷയ്‌ക്കൊപ്പം പരമ്ബരാഗത നിക്ഷേപ മാര്‍ഗമാണ് എൻഡോവ്‌മെന്റ് പ്ലാനുകള്‍. ഇതില്‍, പോളിസി മെച്യുരിറ്റി ആകുമ്ബോള്‍, പോളിസി ഉടമയ്ക്ക് മെച്യൂരിറ്റിയുടെ ആനുകൂല്യം ലഭിക്കും. ഈ കാലയളവില്‍ നിക്ഷേപകന് ഇൻഷുറൻസ് പരിരക്ഷയും ലഭിക്കും. പോളിസി കാലയളവില്‍ അയാള്‍ മരിക്കുകയാണെങ്കില്‍, ആനുകൂല്യം നോമിനിയിലേക്ക് എത്തിച്ചേരും. പോളിസി ഉടമ മരിക്കുമ്ബോള്‍, സം അഷ്വേര്‍ഡിന്റെയും ബോണസിന്റെയും മുഴുവൻ ആനുകൂല്യവും നോമിനിക്ക് ലഭിക്കുന്നു.

 

19 വയസാണ് ഗ്രാം സുവിധ സ്കീമില്‍ നിക്ഷേപിക്കുന്നതിനുള്ള കുറഞ്ഞ പ്രായപരിധി. ഉയര്‍ന്ന പ്രായപരിധി 45 വയസുമാണ്. ഇന്ത്യാ പോസ്റ്റല്‍ മൊബൈല്‍ ആപ്പില്‍ ലഭ്യമായ വിവരങ്ങള്‍ അനുസരിച്ച്‌ 20 വയസില്‍ ഒരാള്‍ ആര്‍പിഎല്‍ഐ പ്രകാരം ഹോള്‍ ലൈഫ് അഷ്വറൻസില്‍ എൻറോള്‍ ചെയ്തിട്ടുണ്ടെന്നു കരുതുക. സം അഷ്വറൻസ് തുക 5 ലക്ഷം രൂപയുമാണെങ്കില്‍ ഏറ്റവും കുറഞ്ഞ പോളിസി ടേം 30 വര്‍ഷം എടുക്കാം. ഓരോ 1000 രൂപ നിക്ഷേപത്തിനും 60 രൂപ വാര്‍ഷിക ബോണസാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്.

അങ്ങനെ വാര്‍ഷിക ബോണസ് 30,000 രൂപ വരെ  ലഭിക്കും. നിലവിലെ കണക്കനുസരിച്ച്‌ ഒരു ലക്ഷം രൂപയ്ക്ക് 12000 രൂപ ബോണസായി ലഭിക്കുന്നു. ഇതിനായി, പ്രതിമാസ പ്രീമിയം 725 രൂപയാകും, നികുതിയടക്കം ഇത് 732 രൂപയാണ് വരുക. പ്രതിദിനം 25 രൂപ മാറ്റിവെക്കുന്നതിലൂടെ 17 ലക്ഷം വരെ ഇത്തരത്തില്‍ നിങ്ങൾക്ക് നേടാനാകും.

Back to top button
error: