NEWSSports

ഫൈനലിൽ ഇന്ത്യയുടെ വില്ലനായി കെ എൽ രാഹുൽ

അഹമ്മദാബാദ്: ലോകകപ്പില്‍ ഇന്ത്യയുടെ തോല്‍വിക്ക് ആരാണ് കാരണക്കാരന്‍. എല്ലാവരും ഒരേ സ്വരത്തില്‍ കുറ്റപ്പെടുത്തുന്നത് കെഎല്‍ രാഹുലിനെയാണ്.

ഇന്ത്യയെ ഇത്രയധികം സമ്മര്‍ദത്തിലേക്ക് തള്ളിവിട്ട് സ്‌കോറിംഗ് മെല്ലെയാക്കിയതിന് പ്രധാന കാരണക്കാരന്‍ രാഹുലാണ്. 9 റണ്‍സിന് മുകളില്‍ പോയിരുന്ന റണ്‍സ് പിന്നീട് ഏഴിലേക്ക് താഴ്ന്നിരുന്നു. പക്ഷേ രാഹുല്‍ വന്ന ശേഷം ഇത് നാലിലേക്കാണ് വീണത്.

മധ്യഓവറുകളില്‍ ഇന്ത്യയുടെ ഇന്നിംഗ്‌സ് ഇത്രയധികം പിന്നോട്ട് പോയതും, മൂന്നാമത്തെ പവര്‍പ്ലേയില്‍ സ്‌കോര്‍ ചെയ്യുന്നതില്‍ തീര്‍ത്തും പരാജയപ്പെടുകയും ചെയ്ത രാഹുല്‍ കാരണമാണ്. ഇന്നിംഗ്‌സില്‍ ആകെ ഒരു ബൗണ്ടറി മാത്രമാണ് രാഹുല്‍ അടിച്ചത്. അവസാന രണ്ട് കളിയില്‍ 150 റണ്‍സിനടുത്ത് സ്‌ട്രൈക്ക് റേറ്റുണ്ടായിരുന്ന ഒരു താരമാണ് ഫൈനലില്‍ ഇന്ത്യയുടെ വില്ലനായി മാറിയത്.

Signature-ad

107 പന്ത് നേരിട്ട രാഹുല്‍ ആകെ അടിച്ചത് 66 റണ്‍സാണ്. 133 മിനുട്ട് താരം ക്രീസിലുണ്ടായിരുന്നു. 61.68 ആണ് താരത്തിന്റെ സ്‌ട്രൈക്ക് റേറ്റ്. കോലിക്ക് പിന്തുണ നല്‍കിയിരുന്ന രാഹുല്‍, കോലി പുറത്തായിട്ടും കളിയുടെ ഗതി മാറ്റാന്‍ തയ്യാറായില്ല. ഓസ്‌ട്രേലിയയുടെ എല്ലാ ബൗളര്‍മാരെയും നേരിടുന്നതില്‍ രാഹുല്‍ പരാജയപ്പെട്ടു.

ഇന്നിംഗ്‌സില്‍ 62 റണ്‍സും രാഹുല്‍ ഓടിയാണ് എടുത്തത്. ബൗണ്ടറിയും സിക്‌സറും മറന്ന് പോയത് പോലെയായിരുന്നു താരത്തിന്റെ പ്രകടനം. ഇത് മറ്റുള്ള താരങ്ങളെ കൂടി സമ്മര്‍ദത്തിലാക്കുന്നതായിരുന്നു. ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവം മോശം ഇന്നിംഗ്‌സായിരിക്കും ഇതെന്ന് പറയേണ്ടി വരും.

ഒരു ലോകകപ്പ് ഫൈനലില്‍ നൂറ് പന്തുകളില്‍ അധികം നേരിട്ട ബാറ്റ്‌സ്മാന്റെ ഏറ്റവും കുറഞ്ഞ റണ്‍സാണ് രാഹുല്‍ സ്‌കോര്‍ ചെയ്തത്.

Back to top button
error: