IndiaNEWS

ഇന്ത്യ കപ്പുയര്‍ത്താന്‍ വാരണാസിയില്‍ പ്രത്യേക പ്രാര്‍ഥന

ലക്നൗ: ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ടീം ഇന്ത്യ കപ്പുയര്‍ത്താന്‍ ഉത്തര്‍പ്രദേശിലെ വാരണാസിയില്‍ പ്രത്യേക പ്രാര്‍ഥനകളുമായി ആരാധകര്‍.

ഇന്ത്യന്‍ പതാകയും രോഹിത് ശര്‍മ്മയും വിരാട് കോലിയും ഉള്‍പ്പടെയുള്ള താരങ്ങളുടെ പോസ്റ്ററുകളുമായും എത്തിയ ഇവര്‍ ടീമിന്‍റെ വിജയത്തിനായി ദീപം തെളിച്ച്‌ പ്രാര്‍ഥിച്ചു. മൂപ്പതോളം വരുന്ന ആരാധകരാണ് ഈ സംഘത്തിലുണ്ടായിരുന്നത്.

ഇന്ന് ഗുജറാത്തിലെ അഹമ്മദാബാദില്‍ ഇന്ത്യന്‍ സമയം ഉച്ചയ്‌ക്ക് രണ്ട് മണിക്കാണ് ഇന്ത്യ-ഓസ്‌ട്രേലിയ ഫൈനല്‍. ഏകദിന ലോകകപ്പ് ചരിത്രത്തില്‍ ടീമിന്‍റെ മൂന്നാം കിരീടത്തിനായാണ് ഇന്ത്യ ഇറങ്ങുന്നത്. 1983ലും 2011ലുമായിരുന്നു നീലപ്പടയുടെ മുന്‍ കിരീടങ്ങള്‍.

ക്യാപ്റ്റനായും താരമായും ആദ്യ ഏകദിന ലോകകപ്പ് സ്വപ്‌നം കാണുകയാണ് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മ. കലാശപ്പോരിന് മണിക്കൂറുകള്‍ മുന്നേതന്നെ നരേന്ദ്ര മോദി സ്റ്റേഡിയം പരിസരം ആരാധകരെ കൊണ്ട് നിറഞ്ഞുകഴിഞ്ഞു. വലിയ ആവേശമാണ് ഫൈനലിന് മുന്നോടിയായി രാജ്യമൊട്ടാകെ പ്രകടമാകുന്നത്. ഉച്ചയ്‌ക്ക് രണ്ട് മണി മുതല്‍ സ്റ്റാര്‍ സ്പോര്‍ട്‌സിലും ഡിസ്‌നി+ഹോട്‌സ്റ്റാറിലും മത്സരം തല്‍സമയം കാണാം.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: