IndiaNEWS

ലോകകപ്പ് ക്രിക്കറ്റ് ഫൈനൽ: ഡൽഹിയിൽ ആവേശം ‘നുരഞ്ഞുപൊന്തും’

ന്യൂഡൽഹി:ലോകകപ്പ് ക്രിക്കറ്റ് ഫൈനലിന്റെ ആവേശത്തിന് ‘ചിയേഴ്സ്’ പറയാൻ ഒരുങ്ങി നഗരത്തിലെ റസ്റ്ററന്റുകളും ബാറുകളും.
ഗുജറാത്തിലെ അഹമ്മദാബാദിൽ ഇന്ന് ഉച്ചയ്ക്ക് ആരംഭിക്കുന്ന മത്സരത്തിന്റെ ആവേശം പങ്കിടാൻ പ്രത്യേക നിരക്കുകളും ഭക്ഷണ വിഭവങ്ങളുമാണ് റസ്റ്ററന്റുകൾ വാഗ്ദാനം ചെയ്യുന്നത്. ഇന്ത്യയും ഓസ്ട്രേലിയയും തമ്മിൽ ഏറ്റുമുട്ടുന്ന ആവേശകരമായ മത്സരമായതിനാൽ  റസ്റ്ററന്റുകളും ബാറുകളും പബ്ബുകളും പ്രവേശന നിരക്കിൽ വൻ വർധനയാണ് വരുത്തിയിട്ടുള്ളതും.
പല റസ്റ്ററന്റുകളിലും ബാറുകളിലും മത്സരം കാണുന്നതിന് വലിയ സ്ക്രീനുകൾ സജ്ജമാക്കി. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ നീല ജഴ്സി അണിഞ്ഞെത്തുന്നവർക്ക് പ്രത്യേക ഇളവുകൾ നൽകുമെന്നാണ് ദ് ബീയർ കഫേ ഉടമ രാഹുൽ സിങ്ങിന്റെ വാഗ്ദാനം.
 കൊണാട്ട്പ്ലേസ് ഉൾപ്പെടെയുള്ള നഗരത്തിലെ പ്രധാന കേന്ദ്രങ്ങൾ കൂടാതെ ഗുരുഗ്രാം സൈബർ സിറ്റിയിലും ലോകകപ്പ് ഫൈനലിന് റസ്റ്ററന്റുകളും ബാറുകളും പ്രത്യേക സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: