പാട്ന: ബിഹാറില്‍ യുവതിയെയും മകളെയും കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി.ബക്സര്‍ ജില്ലയിലെ ബല്ലാപൂര്‍ ഗ്രാമത്തിലാണ് സംഭവം.
അനിതാദേവി (29), മകള്‍ സോണികുമാരി (5) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് കഴുത്തിലേറ്റ ആഴമേറിയ മുറിവാണ് മരണകാരണമെന്ന് പൊലീസ് വ്യക്തമാക്കി.
സംഭവം നടക്കുമ്ബോള്‍ അനിതയുടെ ഭര്‍ത്താവ് ബബ്ലൂ യാദവ് ഭോജ്പൂരിലെ ആറയിലേക്ക് പോയിരിക്കുകയായിരുന്നുവെന്നും പൊലീസ് അറിയിച്ചു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു