മുംബൈ :ഒടുവിൽ ശുഭ്മാൻ ഗില്ലുമായുള്ള പ്രണയകഥയിലെ ചുരുളഴിച്ച് സച്ചിൻ തെണ്ടുൽക്കറുടെ മകൾ സാറാ തെണ്ടുല്‍ക്കര്‍. ഫൈനല്‍ കാണാൻ ശുഭ്മാൻ ഗില്ലിനൊപ്പം അഹമ്മദാബാദിലേക്ക് എന്ന വീഡിയോ പങ്കുവെച്ചുകൊണ്ടാണ് സാറ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാക്കിയത്.
ഇരുവരും തമ്മില്‍ പ്രണയത്തിലാണ് എന്ന് നേരത്തെ തന്നെ വാർത്തകൾ വന്നിരുന്നു. കിംവദന്തികള്‍ ശരിവെക്കുന്ന തരത്തിലാണ് വീഡിയോ. മിനിട്ടുകള്‍ക്ക് മുൻപ് സാറ എക്സില്‍ പങ്കുവെച്ച വീഡിയോയ്ക്ക് താഴെ ധാരാളം കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്.
ഇരുവരും ഒന്നിച്ചുള്ള ധാരാളം ചിത്രങ്ങളും മറ്റും അടുത്തിടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ നിറഞ്ഞു നിന്നിരുന്നു. ഇതോടെ ബോളിവുഡ് നടി സാറാ അലിഖാനും ഈ പ്രണയത്തിന്റെ പേരില്‍ ബലിയാടായി. സച്ചിന്റെ മകളുടെ പേരും സാറയുടെ പേരും ഒന്നായതോടെ പല അഭിമുഖങ്ങളിലും സാറ അലി ഖാനും ഈ വിഷയത്തില്‍ പ്രതികരിക്കേണ്ടി വന്നു.