KeralaNEWS

ചികിത്സാ പിഴവ്: സിസേറിയന് നൽകിയ അനസ്തേഷ്യ കൂടിപ്പോയി, അബോധാവസ്ഥയിലായിരുന്ന യുവതി മരിച്ചു

കാഞ്ഞങ്ങാട്: 20 ദിവസത്തോളമായി ആശുപത്രിയിൽ അബോധാവസ്ഥയിൽ   കിടന്ന യുവതി മരിച്ചു. സിസേറിയന് നൽകിയ അനസ്തേഷ്യ കൂടിപ്പോയതിനെ തുടർന്നാണത്രേ യുവതി അബോധാവസ്ഥയിലായത്. മംഗ്ളൂറിലെ ആശുപത്രിയിൽ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ച കല്ലൂരാവിയിലെ പരേതനായ സി.എച്ച് സലാം ഹാജി- ഖദീജ ദമ്പതികളുടെ മകൾ സമീറ (30) ആണ് മരിച്ചത്.

യുവതിയെ കാഞ്ഞങ്ങാട്ടെ ആശുപത്രിയിൽ പ്രസവത്തിനായി പ്രവേശിപ്പിച്ചത് കഴിഞ്ഞമാസമാണ്. ഇവിടെ പ്രസവ ശസ്ത്രക്രിയക്ക് മുന്നോടിയായി നൽകുന്ന അനസ്തേഷ്യയുടെ അളവ് കൂടിപ്പോയതാണ് സമീറ ബോധ രഹിതയായി മാറാൻ കാരണം എന്നാണ് ബന്ധുക്കൾ പറയുന്നത്. ബോധം തിരിച്ചുകിട്ടാതായതോടെ വിദഗ്ധചികിത്സക്കായി മംഗ്ളൂറിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

നാലാമത്തെ പ്രസവത്തിനാണ് സമീറയെ പ്രവേശിപ്പിച്ചത്. പ്രവാസിയായ അജാനൂർ കടപ്പുറത്തെ പി.എം സിദ്ദീഖിന്റെ ഭാര്യയാണ് സമീറ.

Back to top button
error: